‘ആകാശത്തിലെ കാഴ്ച, ഭൂമിയിലെ ദുരന്തം’; എയർ ഷോ മരണങ്ങളുടെ ഉത്തരവാദി ആര്…?

ഇന്നലെ ചെന്നൈയില്‍ നടന്ന ഇന്ത്യൻ എയർഫോഴ്സിന്റെ എയർ ഷോ കാണാനെത്തിയ അഞ്ചു പേർ മരിച്ചു. നൂറിലേറെ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറീന ബീച്ചിലാണ് എയർ ഫോഴ്സിൻ്റെ തൊണ്ണൂറ്റിരണ്ടാം വാർഷികത്തോട് അനുബന്ധിച്ചാണ് ആകാശക്കാഴ്ച ഒരുക്കിയത്. നിർജ്ജലീകരണവും കടുത്ത ക്ഷീണവുമാണ് മരണകാരണമെന്നാണ് റിപ്പോർട്ടുകൾ.

രാവിലെ 11 മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് ഒരുമണിക്ക് അവസാനിച്ച എയർഷോ കാണാൻ വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. ഏകദേശം 15 ലക്ഷത്തോളം പേർ ബീച്ചിലെത്തിയെന്നാണ് റിപ്പോർട്ടുകൾ. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ സംഘാടകർ പരാജയപ്പെട്ടതും ഗതാഗതക്രമീകരണങ്ങൾ പാളിയതുമാണ് അപകടത്തിന് ഇടയാക്കിയതെന്ന വിമർശനമാണ് ഡിഎംകെ സർക്കാരിനെതിരെ വവിധ കോണുകളില്‍ നിന്നും ഉയരുന്നത്.

സംഭവത്തെ സംസ്ഥാന ഭരണത്തിൻ്റെ സമ്പൂർണ പരാജയം എന്നാണ് ബിജെപി അധ്യക്ഷൻ അണ്ണാമലൈ വിശേഷിപ്പിച്ചത്. കൃത്യമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നെങ്കിൽ മരണങ്ങളും പരുക്കുകളും തടയാനാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്റ്റാലിൻ സ്വന്തം പ്രമോഷന് വേണ്ടി സംഘടിപ്പിച്ച പാടിയിൽ മതിയായ പോലീസ് സന്നാഹമുൾപ്പെടെ ഒരുക്കിയില്ലെന്നും അണ്ണാമലൈ കുറ്റപ്പെടുത്തി.

ഡിഎംകെ സർക്കാർ പൊതുസുരക്ഷയെക്കുറിച്ച് ശ്രദ്ധിക്കാത്തതാണ് അഞ്ചു പേരുടെ മരണത്തിന് ഇടയാക്കിയതെന്ന് എഐഎഡിഎംകെ നേതാവ് എടപ്പാടി കെ പളനിസ്വാമിയും വിമർശിച്ചു. സുഭവത്തിൻ്റെ പൂർണ ഉത്തരവാദിത്വം എംകെ സ്റ്റാലിനാണെന്നും അദ്ദേഹം ആരോപിച്ചു. ആരോഗ്യ മന്ത്രി മാ സുബ്രമണ്യൻ രാജി വയ്ക്കണമെന്ന് എഐഎഡിഎംകെ നേതാവ് കോവൈ സത്യൻ ആവശ്യപ്പെട്ടു. സർക്കാരിൻ്റെ സമ്പൂർണ കെടുകാര്യസ്ഥതയാണ് മരണങ്ങൾക്ക് ഇടയാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന സർക്കാരിനെ വിമർശിക്കുന്ന രീതിയിൽ കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു. ‘ആകാശത്തിലെ കാഴ്ച, ഭൂമിയിലെ ദുരന്തം’ എന്നാണ് കോൺഗ്രസ് എംപി എക്സിൽ കുറിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top