വൃദ്ധദമ്പതികള്‍ വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍; മദ്യപാനിയായ മകന്‍ പോലീസ് കസ്റ്റഡിയിൽ
ആലപ്പുഴ ചെന്നിത്തലയില്‍ വൃദ്ധദമ്പതികള്‍ കത്തിക്കരിഞ്ഞ നിലയില്‍. ഇവരുടെ വീട് അടക്കം പൂര്‍ണ്ണമായും കത്തിയ നിലയിലാണ്. ചെന്നിത്തല പടിഞ്ഞാറ് കറ്റോട്ട് രാഘവന്‍(92), ഭാര്യ ഭാരതി (90) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് വീടിന് തീപിടിച്ചത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
ഷീറ്റ് മറച്ചുള്ള ചെറിയ വീട്ടിലായിരുന്നു ദമ്പതികള്‍ താമസിച്ചിരുന്നത്. പുലര്‍ച്ചെ ഈ വീട് കത്തുന്നത് ഒരു ഓട്ടോ ഡ്രൈവറാണ് ആദ്യം കണ്ടത്. ഇയാള്‍ അറിയിച്ചത് അനുസരിച്ച് നാട്ടുകാര്‍ തീയണയ്ക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ വേഗത്തില്‍ തീപടരുകയായിരുന്നു.
ഇവരുടെ മകന്‍ വിജയനും ഇവര്‍ക്കൊപ്പമായിരുന്നു താമസം. സ്ഥിരം മദ്യപാനിയായ ഇയാള്‍ വീട്ടില്‍ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ടായിരുന്നു. ഇയാള്‍ വീടിന് തീവെച്ചതാണെന്നാണ് സംശയം. വിജയനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here