ചെന്താമരയെ നാട്ടുകാര്‍ തല്ലിക്കൊല്ലുമെന്ന് ഭയന്ന് പോലീസ്; ഭാര്യയും മകനും മരുമകളും ഹിറ്റ് ലിസ്റ്റില്‍
പാലക്കാട് നെന്മാറിയിലെ സൈക്കോ ക്രമിനല്‍ ചെന്താമരയെ തല്ലിക്കൊല്ലാല്‍ നാട്ടുകാര്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ തടിച്ചു കൂടുകയും സംഘര്‍ഷമുണ്ടാവുകയും ചെയ്തതോടെ പ്രതിയെ ആലത്തൂര്‍ ഡിവൈഎസ്പി ഓഫീസിലേക്ക് മാറ്റി. ഇന്നലെ മട്ടായി മേഖലയില്‍ നിന്നും അറസ്റ്റ് ചെയ്ത് നെന്മാറ സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ മുതല്‍ ജനം ഇവിടെ തടിച്ചു കൂടുകയായിരുന്നു. ഒരു ഘട്ടത്തില്‍ സ്‌റ്റേഷന് ഉള്ളിലേക്ക് വരെ തളളിക്കയറാന്‍ ശ്രമമുണ്ടായി. ഇതോടെ ലാത്തിചാര്‍ജു കുരുമുളക് സ്‌പ്രേയും പ്രയോഗിക്കേണ്ടി വന്നു. ഇനിയും സ്‌റ്റേഷനില്‍ പ്രതിയെ സൂക്ഷിക്കുന്നത് സുരക്ഷാപ്രശ്‌നമുണ്ടാക്കും എന്ന് കണക്കിലെടുത്താണ് പുലര്‍ച്ചെ ഡിവൈഎസ്പി ഓഫീസിലേക്ക് മാറ്റിയത്.
കഴിഞ്ഞ ദിവസം നടത്തിയ ഇരട്ടക്കൊല കൂടാതെ മൂന്ന് കൊലപാതകങ്ങള്‍ കൂടി ചെന്താമര ലക്ഷ്യമിട്ടിരുന്നതായാണ് പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഭാര്യ, മകന്‍, മരുമകള്‍ എന്നിവരാണ് കൊല്ലാനുളള ചെന്താമരയുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍. ഇതെല്ലാം വെളിപ്പെടുത്തുമ്പോള്‍ ഒരു ഭാവവ്യത്യാസവും പ്രതിക്കുണ്ടായിരുന്നില്ല. വിശന്നപ്പോള്‍ പോലീസിനോട് തട്ടിക്കയറുകയും ചെയ്തു.
ഒളിവില്‍ കഴിഞ്ഞപ്പോള്‍ അത്മഹത്യക്ക് ശ്രമിച്ചതായും മൊഴി നല്‍കിയിട്ടുണ്ട്. ആദ്യം വിഷം കഴിച്ചും ആനക്ക് മുന്നില്‍ നിന്നുമാണ് ശ്രമം നടത്തിയത്. എന്നാല്‍ ഇത് ഫലം കണ്ടില്ല. പ്രതിയെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും. തെളിവെടുപ്പ് അടക്കം വലിയ വെല്ലുവിളികളാണ് പോലീസിന് മുന്നില്‍ ഇനിയുള്ളത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here