മെമുവിന് സ്വീകരണം നല്‍കാന്‍ കൊടിക്കുന്നിലും സംഘവും കാത്തുനിന്നു; ചെറിയനാട് സ്റ്റോപ്പ് ലോക്കോ പൈലറ്റ്‌ മറന്നു

മെമുവിനെ സ്വീകരിക്കാന്‍ കാത്തുനിന്ന കൊടിക്കുന്നില്‍ സുരേഷിനെയും സംഘത്തെയും അവഗണിച്ച് ചെറിയനാട് സ്റ്റേഷനില്‍ മെമു നിര്‍ത്താതെ പോയി. കൊല്ലം-എറണാകുളം മെമുവാണ് നിര്‍ത്താതെ പോയത്. ഇന്ന് മുതലാണ്‌ ചെറിയനാട് സ്റ്റേഷനില്‍ മെമുവിനു സ്റ്റോപ്പ് അനുവദിച്ചത്.

ആഘോഷമായി സ്വീകരണം നല്‍കാനാണ് കൊടിക്കുന്നിലും നേതാക്കളും കാത്ത് നിന്നത്. രാവിലെ 7.30 നാണ് ട്രെയിന്‍ എത്തുന്നത്. എന്നാല്‍ മെമു സ്റ്റേഷനില്‍ നിര്‍ത്തിയില്ല. ലോക്കോ പൈലറ്റിന് പറ്റിയ പിഴവാണ് സ്റ്റേഷനില്‍ നിര്‍ത്താതെ പോകാന്‍ കാരണം. ഇതോടെ കൊടിക്കുന്നില്‍ അടക്കമുള്ളവര്‍ തിരിച്ചുപോയി.

തിരികെയുള്ള അടുത്ത സര്‍വീസില്‍ മെമു ചെറിയനാട് നിര്‍ത്തി. പാസഞ്ചേഴ്‌സ് അസോസിയേഷന്റെയും കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വീകരണം നല്‍കി. ചടങ്ങില്‍ കൊടിക്കുന്നില്‍ ഉണ്ടായിരുന്നില്ല.

കൊ​ല്ല​ത്തു​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കു​ന്ന മെ​മു മൂ​ന്നു മാ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് അ​നു​വ​ദി​ച്ച​ത്. കൊ​ടി​ക്കു​ന്നി​ലിന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു മെമുവും ഒപ്പം ചെ​റി​യ​നാ​ട് സ്റ്റോപ്പും അനുവദിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top