കെഎസ്‍യു നേതാക്കളെ ആംബുലൻസിലേക്ക് മാറ്റിയ സിഐക്ക് സസ്പെൻഷന്‍; നടപടി കലോത്സവ സംഘർഷവുമായി ബന്ധപ്പെട്ട വീഴ്ചയില്‍

തൃശൂരിൽ നടന്ന കാലിക്കറ്റ് സർവകലാശാല കലോത്സവ സംഘർഷവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. ചേർപ്പ് സര്‍ക്കിള്‍ ഇൻസ്പെക്ടർ കെഒ പ്രദീപിനെ സസ്പെൻഡ് ചെയ്തു. എസ്എഫ്ഐ- കെഎസ്‍യു സംഘർഷത്തിനിടയിൽ ഒരു വിഭാഗത്തിനെ ആംബുലൻസിൽ കയറ്റിവിട്ടതിന്റെ പേരിലാണ് നടപടി.
കലോത്സവത്തിനിടയിൽ ഭരണ-പ്രതിപക്ഷ വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ തമ്മിൽ ഏറ്റുമുണ്ടിയപ്പോൾ അതൊഴിവാക്കാൻ വേണ്ടിയാണ് ആംബുലൻസിൽ കയറ്റി നേതാക്കളെ മാറ്റിയത്. ഈ ആംബുലൻസ് എസ്എഫ്ഐക്കാർ കൊരട്ടിയിൽ വച്ച് ആക്രമിച്ചിരുന്നു. പോലീസ് ജീപ്പിൽ നിന്ന് ആംബുലൻസിലേക്ക് കെഎസ്‍യു നേതാക്കളെ മാറ്റിയെന്ന പേരിലാണ് ഇൻസ്പെക്ടർക്കെതിരെ നടപടി.
മാളയിൽ നടക്കുന്ന കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിലാണ് കെഎസ്‍യു – എസ് എഫ് ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. കെഎസ്‍യു തൃശൂർ ജില്ലാ പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂരിൻ്റെ നേതൃത്വത്തിലുള്ള സംഘം അതിക്രമം അഴിച്ച് വിട്ടെന്നാണ് എസ്എഫ്ഐയുടെ ആരോപണം. എസ്എഫ്ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കെഎസ്‌യുവും ആരോപിക്കുന്നു. പോലീസെത്തി ഇരുസംഘടനയുടേയും പ്രവർത്തകരെ മാറ്റിയാണ് സംഘർഷത്തിന് അയവുണ്ടാക്കിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here