നടുറോഡിൽ ഭാര്യയെ കുത്തിക്കൊന്ന ഭര്‍ത്താവ് പിടിയില്‍; രാജേഷും അമ്പിളിയും പതിവായി വഴക്കിട്ടിരുന്നുവെന്ന് പോലീസ്; അരുംകൊല ഇന്നലെ വൈകീട്ട്

ആലപ്പുഴ: ചേർത്തലയിൽ നടുറോഡിൽ വച്ച് ഭാര്യയെ കുത്തിക്കൊന്ന ഭർത്താവ് രാജേഷ് പിടിയിൽ. കഞ്ഞിക്കുഴിയിലെ ബാറിന് സമീപം വച്ചാണ് പൊലീസ് പിടികൂടിയത്. കൊലപാതകത്തിനു ശേഷം രാജേഷ് കടന്നുകളഞ്ഞിരുന്നു.
ഇന്നലെ വൈകിട്ടാണ് ഭാര്യ അമ്പിളിയെ റോഡിൽ തടഞ്ഞുനിർത്തി രാജേഷ് കൊലപ്പെടുത്തിയത്. പള്ളിപ്പുറം പള്ളിച്ചന്ത കവലക്ക് സമീപം വച്ചായിരുന്നു അരുംകൊല. രാജേഷിന്റെയും അമ്പിളിയുടെയും പ്രണയ വിവാഹമായിരുന്നു. ഇരുവരും പതിവായി വഴക്കിടാറുണ്ടായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്.
തിരുനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റാണ് അമ്പിളി. സ്‌കൂട്ടറില്‍ കളക്ഷന്‍ തുക വാങ്ങാനായി പള്ളിപ്പുറം കവലക്ക് സമീപം എത്തിയതായിരുന്നു അമ്പിളി. ഭര്‍ത്താവ് രാജേഷ് ബൈക്കില്‍ അവിടെയെത്തി അമ്പിളിയെ കുത്തുകയായിരുന്നു. റോഡില്‍ രക്തം വാര്‍ന്നുകിടന്നപ്പോള്‍ നാട്ടുകാര്‍ ചേര്‍ന്നാണ് ചേര്‍ത്തലയിലെ ആശുപത്രിയില്‍ എത്തിച്ചത്. രാജേഷ് ജലഗതാഗതവകുപ്പ് ജീവനക്കാരനാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here