നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ചു; ട്രെയിലര്‍ ലോറിയിലേക്കും ഇടിച്ചുകയറി; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
December 14, 2024 9:41 PM
ആലപ്പുഴ ചേർത്തലയിൽ രണ്ട് ബൈക്ക് യാത്രികര്‍ അപകടത്തില്‍ മരിച്ചു. പട്ടണക്കാട് സ്വദേശി ആർ.ആർ.ജയരാജ് (33), തിരുവനന്തപുരം സ്വദേശി ചിഞ്ചു എന്നിവരാണ് മരിച്ചത്.
നിയന്ത്രണം വിട്ട കാര്‍ ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചശേഷം ഇരുവാഹനങ്ങളും ട്രെയിലര്‍ ലോറിയിലും ഇടിച്ചു. ബൈക്ക് യാത്രികര്‍ അപകട സ്ഥലത്ത് തന്നെ മരിച്ചു. ദേശീയപാതയിൽ ചേർത്തല സെൻ്റ് മൈക്കിൾസ് കോളേജിന് മുന്നിലാണ് അപകടം ഉണ്ടായത്.
ദേശീയ പാത നിർമാണ കമ്പനിയുടേതാണ് ട്രെയിലര്‍ ലോറി. ബൈക്ക് യാത്രക്കാരുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here