ഡോണ കുഞ്ഞിനെ കൈമാറിയത് സൺഷെയ്ഡിലൂടെ; നവജാത ശിശുവിന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തകഴിയില്‍ നവജാതശിശുവിനെ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ കേസിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുഞ്ഞിനെ ഡോണ കാമുകന് കൈമാറിയത് വീടിന്റെ സൺഷെയ്ഡിലൂടെ ആണെന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്. കുഞ്ഞിനെ കൊണ്ടുപോകാന്‍ തോമസ് ജോസഫും അശോക് ജോസഫും രാത്രിയിൽ ഡോണയുടെ വീട്ടിലെത്തിയത് ബൈക്കിലാണ്. ഡോണയും കാമുകന്‍ തോമസ് ജോസഫും കാനഡയിലേക്ക് ജോലിക്ക് പോകാന്‍ തീരുമാനിച്ചിരുന്നു. അതുകൊണ്ടാണോ ഗർഭധാരണം മറച്ചുവെച്ചതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. കുഞ്ഞിനെ ഉപേക്ഷിക്കാനോ അതോ കൊല്ലാനാണോ കൈമാറിയത് എന്നും വ്യക്തമാകാനുണ്ട്.

കഴിഞ്ഞ ഏഴിന് രാത്രി 1.30ഓടെയാണ് ഡോണ പ്രസവിച്ചത്. എട്ടിന് രാത്രിയോടെയാണ് കുഞ്ഞിനെ തോമസിനു കൈമാറിയത്.തകഴി കുന്നുമ്മ പാടശേഖരത്തിന്റെ പുറംബണ്ടിൽ കുഴിച്ചുമൂടിയ നിലയിലാണ് കുഞ്ഞിന്റെ ജഡം കണ്ടെത്തിയത്.

കേസിലെ ഒന്നാം പ്രതിയായ ഡോണ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കേസിൽ റിമാൻഡിലായിരുന്ന തോമസ് ജോസഫ് (24), അശോക് ജോസഫ് (30) എന്നീ പ്രതികളെ തെളിവെടുപ്പിനായി പൂച്ചാക്കൽ പോലീസ് അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി. ഇവരെ ചോദ്യം ചെയ്യുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top