സ്ത്രീ സൗഹൃദങ്ങള്‍ ചോദ്യം ചെയ്ത അമ്മയുടെ തലപിടിച്ച് ഭിത്തിയില്‍ ഇടിച്ചു; അച്ഛനെതിരെ മകള്‍ നല്‍കിയ മൊഴി ശരിവയ്ക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ചേര്‍ത്തലയിലെ വിസി സജിയുടെ മരണത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിച്ച് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മരണ കാരണം തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണെന്നും തലയോട്ടിയില്‍ പൊട്ടലുകള്‍ ഉണ്ടെന്നുമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. മകള്‍ പോലീസ് നല്‍കിയ മൊഴി ശരിവയ്ക്കുന്നതാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. അമ്മയെ അച്ഛന്‍ സോണി മര്‍ദിച്ച് കൊന്നു എന്നാണ് 19കാരിയായ മകള്‍ പോലീസിന് പരാതി നല്‍കിയിരിക്കുന്നത്.

തലയ്ക്ക് പരിക്കേറ്റ് ഒരു മാസത്തോളം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് സജി മരിച്ചത്. മകള്‍ തന്നെയാണ് സജിയെ ആശുപത്രിയില്‍ എത്തിച്ചത്. പടിക്കെട്ടില്‍ നിന്നും വീണു എന്നാണ് ആശുപത്രിയില്‍ പറഞ്ഞിരുന്നത്. ചികിത്സയിലിരിക്കെ മരിച്ചതിനാല്‍ പോസ്റ്റുമോര്‍ട്ടം നടത്തിയതുമില്ല.

സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷമാണ് മറ്റ് സ്ത്രീകളുമായുള്ള ബന്ധം ചോദ്യം ചെയ്തതിന് അച്ഛന്‍ മര്‍ദിച്ച കാര്യം മകള്‍ ബന്ധുക്കളോട് പറഞ്ഞത്. തലപിടിച്ച് ചുമരില്‍ ശക്തിയായി ഇടിച്ചു. ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ഇതോടെയാണ് അമ്മ അബോധാവസ്ഥയിലായത്. അച്ഛനെ ഭയന്നാണ് ഇക്കാര്യം അന്ന് പറയാതിരുന്നതെന്നും കുട്ടി പോലീസിന് മൊഴി നല്‍കി. തുടര്‍ന്ന് മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്ത് പോസ്റ്റു മോര്‍ട്ടം നടത്തുകയായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടത്തിലെ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് സോണിക്കെതിരെ കൊലപാതകകുറ്റം ചുമത്തുന്നതിന്റെ നിയമവശം പരിശോധിക്കുകയാണ് ചേര്‍ത്തല പോലീസ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top