കലാമണ്ഡലത്തില്‍ ഇനി മാംസാഹാരം വിളമ്പും; മാറുന്നത് 94 വർഷത്തെ ചരിത്രം
ചെറുതുരുത്തിയിലെ കേരള കലാമണ്ഡലം കാൻറീനിൽ ഇനി മുതൽ മാംസാഹാരവും വിളമ്പും. സ്ഥാപനത്തിന്റെ 94 വർഷ ചരിത്രത്തില്‍ ആദ്യമായാണിത്. ഗുരുകുല സമ്പ്രദായത്തിലുള്ള പഠനത്തിന്റെ പാരമ്പര്യരീതികൾ അനുസരിച്ച് വെജിറ്റേറിയൻ ഭക്ഷണമാണ് അനുവദിച്ചിരുന്നത്. ഇനി മുതല്‍ മാസത്തിൽ രണ്ടുതവണ ചിക്കൻബിരിയാണി നൽകും. വിദ്യാര്‍ത്ഥി യൂണിയന്‍ കത്ത് നൽകിയതിനെ തുടര്‍ന്നാണ് ഭരണസമിതി തീരുമാനം. വൈസ് ചാൻസലർ പ്രൊഫ. ബി.അനന്തകൃഷ്ണനാണ് അനുമതി നൽകിയത്.
തീരുമാനത്തെ തുടര്‍ന്ന് 480-ഓളം വിദ്യാര്‍ത്ഥികൾക്ക് ചിക്കൻ ബിരിയാണിയും മുപ്പതോളം വിദ്യാർഥികൾക്ക് വെജിറ്റേറിയൻ ബിരിയാണിയും നൽകി. കാൻറീനിൽ സൗകര്യമില്ലാത്തതിനാൽ വിയ്യൂർ ജയിലിൽ ഫ്രീഡംപദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്ന ബിരിയാണിയാണ് വിതരണംചെയ്തത്. വൈസ് ചാൻസലറും രജിസ്ട്രാറും അധ്യാപകരും എല്ലാവരും ചേർന്നാണ് ഭക്ഷണംകഴിച്ചത്.
വിദ്യാര്‍ത്ഥികൾ ഓൺലൈൻ ആപ്പുവഴി മാംസാഹാരമടക്കം വരുത്തി കഴിക്കുന്നത് പതിവാണ്. അധ്യാപകരും ജീവനക്കാരുമടക്കം ഒരു വലിയവിഭാഗം ആളുകളും മാംസഹാരം കഴിക്കുന്നവരാണ്. കാംപസിൽ മാംസാഹാരം നിരോധിച്ച് രേഖാമൂലമുള്ള നിയമമില്ലെന്നാണ് സര്‍വകലാശാല വിശദീകരണം. മാംസാഹാരം അനുവദിച്ചതിനെതിരെ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here