ജന്റിൽമാൻ 2വിൽ നായകനാകാൻ ചേതൻ ചീനു
ജന്റിൽമാൻ 2 സിനിമയിലെ നായകനെ പ്രഖ്യാപിച്ച് നിർമ്മാതാവ് കെ.ടി.കുഞ്ഞിമോൻ. ചിത്രത്തിലെ പ്രധാനനായക വേഷം ചെയ്യുന്നത് ചേതൻ ചീനു ആണ്. ‘മന്ത്ര2’, ‘പെല്ലിക്കി മുണ്ടു പ്രേമ കഥ’ എന്നീ സിനിമകളിലൂടെയാണ് നടൻ ശ്രദ്ധേയനായത്.
1993ൽ ശങ്കർ സംവിധാനം ചെയ്ത തമിഴ് ചിത്രം ജന്റിൽമാന്റെ രണ്ടാം പതിപ്പ് ജന്റിൽമാൻ2 നിർമ്മിക്കുമെന്ന് നിർമ്മാതാവ് കെ.ടി.കുഞ്ഞിമോൻ 2020 സെപ്തംബറിൽ അറിയിച്ചതാണ്. വിഷ്ണുവർദ്ധന്റെ മുൻ അസോസിയേറ്റ് എ. ഗോഗുൽ കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജന്റിൽമാൻ2 വിന് സംഗീതം നൽക്കുന്നത് ബാഹുബലി, RRR എന്നീ സൂപ്പർഹിറ്റ് സിനിമകൾക്ക് സംഗീതം നൽകിയ എം.എം. കീരവാണിയാണ്.
ജന്റിൽമാൻ സിനിമയിലെ മുഴുവൻ ഗാനങ്ങൾക്കും സംഗീതം നൽക്കിയിരുന്നത് എ.ആർ റഹ്മാനാണ്. പാട്ടുകളെല്ലാം തന്നെ സൂപ്പർഹിറ്റും. 175 ദിവസത്തിലധികം തിയറ്ററുകളിൽ ജന്റിൽമാൻ ഓടിയിരുന്നു. പ്രധാന കഥാപാത്രം അവതരിപ്പിച്ച അർജുന് വലിയ സ്വീകാര്യതയാണ് ഈ സിനിമയിലൂടെ കിട്ടിയത്. ജന്റിൽമാൻ 2 തമിഴ്, ഹിന്ദി, മലയാളം, കന്നഡ, എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റപ്പെടും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here