ഛത്തീസ്ഗഢ് മുഖ്യമന്ത്രി ബെറ്റിങ് ആപ്പില്‍നിന്ന് 508 കോടി കൈപ്പറ്റിയെന്ന് ഇഡി; വെളിപ്പെടുത്തല്‍ വോട്ടെടുപ്പിന് 4 ദിവസം മാത്രം അവശേഷിക്കെ

ഡല്‍ഹി: ഛത്തീസ്ഗഢ് മുഖ്യമന്ത്രിഭൂപേഷ് ബാഗേല്‍ 508 കോടി രൂപ കൈപ്പറ്റിയെന്ന വെളിപ്പെടുത്തലുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മഹാദേവ് ബെറ്റിങ് ആപ്പില്‍നിന്ന് ഭൂപേഷ് ബാഗേല്‍ 508 കോടി രൂപ കൈപ്പറ്റിയെന്നാണ് ആരോപണം. പണം കൈമാറാന്‍ ഇടനില നിന്നയാള്‍ മൊഴി നല്‍കിയെന്നാണ് അവകാശപ്പെട്ടത്. വിഷയത്തില്‍ അന്വേഷണം ആവശ്യമുണ്ടെന്നും ഇഡി വെളിപ്പെടുത്തി. വോട്ടെടുപ്പിന് 4 ദിവസം മാത്രം മുന്‍പാണ് ആരോപണം വരുന്നത്.  ഇഡിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്

രണ്ടുഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്ന ഛത്തീസ്ഗഢില്‍ നവംബര്‍ ഏഴിനും 17-നുമാണ് പോളിങ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തിലേക്ക് എത്തി നില്‍ക്കുമ്പോഴുള്ള ഇഡി ആരോപണം സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിക്കഴിഞ്ഞു.

പണക്കൈമാറ്റത്തിന് ഇടനില നിന്നയാളെന്ന് ആരോപിച്ച് അസിം ദാസ് എന്നയാളെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍നിന്ന് 5.39 കോടി രൂപയും കണ്ടെടുത്തിരുന്നു. കള്ളപ്പണംവെളുപ്പിക്കല്‍ നിയമപ്രകാരമുള്ള കേസില്‍ മഹാദേവ് ബെറ്റിങ് ആപ്പിനെതിരെ ഇഡി അന്വേഷണം നടന്നുവരികയാണ്.

അസിം ദാസിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധന നടത്തി. മഹാദേവ് നെറ്റ്‌വര്‍ക്കിലെ ആരോപണ വിധേയനായ ശുഭം സോണി അയച്ച ഇ മെയിലും പരിശോധിച്ചു. ഇതില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളാണ് പുറത്തുവന്നത്. മഹാദേവ് ആപ്പ് പ്രമോട്ടര്‍മാര്‍ ഭൂപേഷ് ബാഗേലിന് നിരന്തരമായി പണം നല്‍കിയിരുന്നുവെന്നും ഇതുവരെ 508 കോടി രൂപ നല്‍കിയെന്നുമാണ് കണ്ടെത്തിയിരിക്കുന്നതെന്നും ഇഡി അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top