കോണ്‍ഗ്രസ് വക്താവ് ബിജെപിയില്‍; സ്വന്തം നീതിയുടെ കാര്യത്തില്‍ പരാജയപ്പെട്ടെന്ന് രാധിക ഖേര; കോണ്‍ഗ്രസ് എംഎല്‍എ നിർമല സാപ്രെയും ബിജെപിയില്‍; കോണ്‍ഗ്രസിന് ഇരട്ട തിരിച്ചടികള്‍

ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസിന് കനത്ത പ്രഹരം നല്‍കി പാർട്ടി വക്താവ് രാധിക ഖേര കോൺഗ്രസ് വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണു രാധികയുടെ രാജി. കുറച്ചുകാലങ്ങളായി ഛത്തീസ്ഗഡ് സംസ്ഥാന നേതൃത്വവുമായി രാധിക ഏറ്റുമുട്ടലിലായിരുന്നു. രാധിക ഖേരക്ക് പിറകെ മധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎ നിർമല സാപ്രെ കൂടി ബിജെപിയിൽ എത്തിയതും കോണ്‍ഗ്രസിന് തിരിച്ചടിയായി.

കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം ഉപേക്ഷിക്കുകയാണെന്നും വലിയ വേദനയോടെയാണ് സ്ഥാനമൊഴിയുന്നതെന്നും രാധിക ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസിലെ പുരുഷ മേധാവിത്വമുള്ള നേതാക്കളെ തുറന്നുകാട്ടുമെന്നും രാധിക പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ചതിനു പിന്നാലെ രാധിക ആരോപണ നിഴലിലായിരുന്നു.

“നീതിയുടെ കാര്യത്തില്‍ ഞാന്‍ എന്നും പോരാടി. പക്ഷെ എന്റെ എന്റെ നീതിയുടെ കാര്യത്തിൽ ഞാൻ പരാജയപ്പെട്ടു.” – കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് അയച്ച കത്തിൽ രാധിക ഖേര പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top