കളിപ്പാട്ടത്തിനായി വഴക്ക് ഉണ്ടാക്കിയ എട്ടു വയസുകാരിയെ അടിച്ചുകൊന്ന് അച്ഛൻ; സഹോദരി ഗുരുതരാവസ്ഥയിൽ
കളിപ്പാട്ടത്തിനായി വഴക്കു കൂടിയ മക്കളോട് അച്ഛന്റെ ക്രൂരത. എട്ടു വയസുകാരിയെ അതിക്രൂരമായി മർദിച്ചു കൊന്നു. ഛത്തീസ്ഡഗിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. അലീഷ പർവീൻ എന്ന എട്ടു വയസുകാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ് 9 വയസുകാരി ആശുപത്രിയിൽ ചികിൽസയിലാണ്.
ജഞ്ച്ഗിർ-ചമ്പയിലെ വീട്ടിൽവച്ച് അലീഷ പർവീനും (8) അലീന പർവീനും (9) കളിപ്പാട്ടത്തിനായി വഴക്കുണ്ടാക്കി. മെക്കാനിക്കായി ജോലി ചെയ്യുന്ന കുട്ടികളുടെ അച്ഛൻ സൽമാൻ അലി (35) ഇത് കാണുകയും ദേഷ്യം നിയന്ത്രിക്കാനാവാതെ രണ്ടുപേരെയും അതിക്രൂരമായി മർദിക്കുകയായിരുന്നു. ബെൽറ്റ് ഉപയോഗിച്ച് കുട്ടികളെ അടിക്കുകയും ചവിട്ടുകയും ചെയ്തതായി അയൽവാസികൾ പറഞ്ഞു.
കുട്ടികളുടെ കരച്ചിൽ കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോൾ സൽമാൻ ബെൽറ്റ് ഉപയോഗിച്ച് കുട്ടികളെ മർദിക്കുന്നതാണ് കണ്ടത്. ഗുരുതരമായി പരുക്കേറ്റ രണ്ടു പെൺകുട്ടികളെയും അയൽവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽവച്ചാണ് എട്ടുവയസുകാരി അലീഷ മരിച്ചത്. സഹോദരി അലീനയുടെ നില അതീവഗുരുതരമാണ്.
സംഭവത്തിൽ സൽമാനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സൽമാനും ഭാര്യയും വേർപിരിഞ്ഞാണ് കഴിയുന്നത്. സൽമാന്റെ സംരക്ഷണയിലായിരുന്നു കുട്ടികൾ. ഇടയ്ക്കിടെ കുട്ടികളെ കാണാൻ അമ്മ എത്താറുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here