ബലാത്സംഗകേസ് പ്രതി പരോളില്‍ ഇറങ്ങി മകളെയും മരുമകളെയും പീഡിപ്പിച്ചു; സീരിയല്‍ റേപ്പിസ്റ്റ് എന്ന് പോലീസ്
ബലാത്സംഗ കേസിലെ പ്രതി പരോളിലിറങ്ങിയപ്പോള്‍ മകളേയും മരുമകളേയും ബലാത്സംഗം ചെയ്തു. ഛത്തീസ്ഗഢിലെ കൊരിയ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. 11കാരിയായ മകളേയും 12കാരിയേയുമാണ് ഇയാള്‍ ബലാത്സംഗം ചെയ്തത്. പ്രതിയെ പിന്തുടര്‍ന്ന് പോലീസ് പിടികൂടി.
വീട്ടില്‍ വെച്ചാണ് തന്നെ ബലാത്സംഗം ചെയ്തതെന്നാണ് മകള്‍ പോലീസിന് മൊഴിനല്‍കിയത്. ഇക്കാര്യം പുറത്തുപറയരുത് എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും കുട്ടി പറഞ്ഞു. ഈ ഘട്ടത്തില്‍ തന്നെയാണ് മരുമകളെയും ബലാത്സംഗം ചെയ്തത്. പ്രതി സീരിയൽ റേപ്പിസ്റ്റാണ്. പെണ്‍കുട്ടികള്‍ നേരിട്ടത് ഭീകരമായ അനുഭവമാണെന്നും പോലീസ് വ്യക്തമാക്കി.
പീഡനത്തെ തുടര്‍ന്ന് കുട്ടികള്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടായി. കുട്ടികള്‍ പരസ്പരം വിവരം കൈമാറി. ഇതിനുശേഷം പോലീസില്‍ ഇരുവരും പരാതി നല്‍കി. പരാതി നല്‍കിയപ്പോള്‍ പ്രതി ഒളിവില്‍ പോയി. ഒന്നിലധികം പോലീസ് സംഘം രൂപീകരിച്ചാണ് അന്വേഷണം തുടങ്ങിയത്. ഒരു കാട്ടില്‍ നിന്നുമാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ അടക്കമുള്ള വകുപ്പുകളില്‍ കേസെടുത്ത ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here