നാടാകെ ശോകമൂകം; ജവാന്‍ വിഷ്ണുവിന്റെ മൃതദേഹം ഇന്ന് വീട്ടില്‍ എത്തിക്കും
ഛത്തീസ്ഗഡ് മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യുവരിച്ച ആര്‍.വിഷ്ണുവിന്റെ ഭൗതികശരീരം ഉച്ചയോടെ തിരുവനന്തപുരം പാലോടുള്ള വീട്ടിലേക്ക് എത്തിക്കും. കുഴിബോംബ് പൊട്ടിത്തെറിച്ചാണ് വിഷ്ണുവും ഒപ്പമുണ്ടായിരുന്ന ശൈലേന്ദ്രയും കൊല്ലപ്പെട്ടത്.
പാലോട് വിഷ്ണു സ്വന്തമായി വീട് വച്ചത് ഒന്നര മാസം മുന്‍പാണ്. നന്ദിയോട് താന്നിമൂടിനു സമീപമാണ് പുതിയ വീട്. ഈ വീട്ടിലേക്കാണ് വിഷ്ണുവിന്റെ ചേതനയറ്റ ശരീരം എത്തിക്കുന്നത്. അടുത്ത മാസം 15ന് നാട്ടിലേക്ക് അവധിയില്‍ എത്താനിരിക്കെയാണ് മരണം. വിവാഹശേഷം സ്വന്തമായൊരു വീട് എന്നതായിരുന്നു വിഷ്ണുവിന്റെ വലിയ സ്വപ്നം. അത് സാക്ഷാത്കരിച്ച ഉടനെയാണ് വേര്‍പാടും വന്നത്.
നാട്ടിലെ ഏതുകാര്യങ്ങൾക്കും മുന്നിലുണ്ടായിരുന്ന ആളായിരുന്നു. വേര്‍പാടില്‍ കുടുംബം മാത്രമല്ല നാടും സങ്കടത്തിലാണ്. വിഷ്ണുവിന്റെ വിയോഗവാര്‍ത്ത അറിഞ്ഞ് നാട്ടുകാര്‍ മുഴുവന്‍ അനിഴം എന്ന വീട്ടിലേക്ക് എത്തിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here