മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി ചുമതലയേറ്റ് ഗ്യാനേഷ് കുമാര്‍; നിയമനത്തിന് എതിരായ ഹര്‍ജി സുപ്രീം കോടതി ഉടന്‍ പരിഗണിക്കും

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി ചുമതല ഏറ്റെടുത്ത് ഗ്യാനേഷ് കുമാര്‍. ഒന്‍പത് മണിയോടെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്തെത്തിയാണ് ചുമതലയേറ്റത്. രാജ്യത്തിന്റെ ഇരുപത്തിയാറാമത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറാണ് ഗ്യാനേഷ് കുമാര്‍. നിയമനം സംബന്ധിച്ച് വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് അധികാരമേറ്റത്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന രാജീവ് കുമാര്‍ ഇന്നലെ വിരമിച്ചിരുന്നു. തിങ്കളാഴ്ചയാണ് ഗ്യാനേഷ് കുമാറിന്റെ നിയമനം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നിയമനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമന സമിതിയില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിലാണ് രാഹുല്‍ വിയോജിപ്പ് അറിയിച്ചത്.

ചീഫ് ജസ്റ്റിസിനെ സമിതിയില്‍ നിന്ന് ഒഴിവാക്കിയതിനെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോം എന്ന സംഘടനാണ സുപ്രീം കോടതിയെ സമീപിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top