വോട്ടെണ്ണലിന് എല്ലാം സജ്ജം; ആദ്യ ഫലസൂചനകള്‍ ഒന്‍പത് മണിയോടെ; വടകരയില്‍ പ്രശ്‌നങ്ങളുണ്ടാകുമെന്ന് കരുതുന്നില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

വടകരയില്‍ വോട്ടെണ്ണല്‍ സമാധാനപരമായിരിക്കുമെന്നാണ് കരുതുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. വോട്ടെണ്ണലിനു വേണ്ട എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആദ്യ ഫലസൂചന രാവിലെ ഒന്‍പത് മണിയോടെ ലഭിക്കും. രാവിലെ എട്ട് മുതല്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങും. എട്ടരയോടെ വോട്ടിങ്ങ് മെഷീനിലെ വോട്ടുകള്‍ എണ്ണി തുടങ്ങുമെന്നും സഞ്ജയ് കൗള്‍ പറഞ്ഞു.

ജില്ലാ കളക്ടര്‍മാരുമായി അവലോകന യോഗം ചേര്‍ന്ന് ഒരുക്കങ്ങൾ വിലയിരുത്തിയിട്ടുണ്ട്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണാന്‍ ഉദ്യോഗസ്ഥര്‍ക്ക് മൂന്ന് തവണയാണ് പരിശീലനം നല്‍കിയത്. സാധാരണയായി പോസ്റ്റല്‍ ബാലറ്റുകളിലാണ് പ്രശ്‌നം വരാറുള്ളത്. വോട്ടെണ്ണലിന്റെ റിയല്‍ ടൈം ഡാറ്റ മീഡിയ റൂമുകള്‍ വഴി ലഭിക്കുമെന്നും സഞ്ജയ് കൗള്‍ പറഞ്ഞു.

തിരുവനന്തപുരത്തെ വോട്ടെണ്ണല്‍ കേന്ദ്രം സന്ദര്‍ശിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഒരുക്കങ്ങള്‍ വിലയിരുത്തി. മാര്‍ഇവാനിയോസ് കോളേജിലെ വോട്ടെണ്ണല്‍ കേന്ദ്രമാണ് സഞ്ജയ് കൗള്‍ സന്ദര്‍ശിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top