ഗവര്‍ണറുടെ വിരുന്ന് ബഹിഷ്ക്കരിച്ച് സര്‍ക്കാര്‍; ‘അറ്റ് ഹോം’ പരിപാടിക്ക് എത്തിയത് പൊതുഭരണവകുപ്പ് സെക്രട്ടറി മാത്രം

തിരുവനന്തപുരം: ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ശീതസമരം തുടരുന്നു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഗവര്‍ണര്‍ ഒരുക്കിയ അറ്റ് ഹോം വിരുന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്ക്കരിച്ചു. സര്‍ക്കാരിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത് പൊതുഭരണവകുപ്പ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ മാത്രമാണ്.

റിപ്പബ്ലിക് ദിനാഘോഷവും ഗവര്‍ണര്‍-സര്‍ക്കാര്‍ പോരിന്റെ വേദിയായിരുന്നു. തൊട്ടടുത്തായിരുന്നു ഇരുന്നതെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാനും പരസ്പരം നോക്കിയില്ല. ഗവര്‍ണര്‍ എത്തിയപ്പോള്‍ അഭിവാദ്യംചെയ്യാനായി എഴുന്നേറ്റു നിന്നെങ്കിലും അദ്ദേഹം മുഖ്യമന്ത്രിയെ ശ്രദ്ധിച്ചില്ല.

പ്രസംഗത്തില്‍ നരേന്ദ്രമോദിയെ പേരെടുത്ത് പ്രശംസിച്ച ഗവര്‍ണര്‍ ഇടത് സര്‍ക്കാരിനെതിരെ മുനവെച്ച വാക്കുകളില്‍ വിമര്‍ശനം നടത്തി. പ്രസംഗത്തിന് പിന്നാലെ വേദിയിലെ വിശിഷ്ടവ്യക്തികളെ അഭിവാദ്യംചെയ്ത ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് നേരെ കൈകൂപ്പിയെങ്കിലും അദ്ദേഹം തിരിച്ച് അഭിവാദ്യംചെയ്യാന്‍ തയ്യാറായില്ല. ഇന്നലെ നിയമസഭയിലെ നയപ്രഖ്യാപനപ്രസംഗം ഒന്നര മിനിറ്റിലൊതുക്കി ഗവര്‍ണര്‍ അതൃപ്തി പരസ്യമാക്കിയിരുന്നു

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top