ഇടതുമുന്നണി പ്രചരണത്തിനായി മുഖ്യമന്ത്രി ; ഇന്ന് മുതൽ പ്രചരണ യോഗങ്ങൾ; ഒരു മണ്ഡലത്തിൽ മുഖ്യമന്ത്രിയുടെ സംസാരിക്കുക മൂന്നിടത്ത്

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഗിയർ മാറ്റാൻ ഇടതുമുന്നണി. മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ പ്രചാരണയോഗങ്ങളുമായി കളം നിറയാനാണ് ഇടതുമുന്നണിയുടെ ശ്രമം. ഇന്ന് മുതൽ മുഖ്യമന്ത്രിയുടെ പ്രചരണ യോഗങ്ങൾ തുടങ്ങും.

ഏപ്രില്‍ 22 വരെയാണ് മുഖ്യമന്ത്രിയുടെ പാര്‍ലമെന്റ് മണ്ഡലതല തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി. തിരുവനന്തപുരത്ത് ആരംഭിച്ച് കണ്ണൂരിലാണ് പ്രചരണം യോഗങ്ങൾ അവസാനിക്കുക. ഒരോ പാര്‍ലമെന്റ് മണ്ഡലത്തിലും മൂന്നിടത്താകും മുഖ്യമന്ത്രി സംസാരിക്കുക.

ശക്തമായ ത്രികോണം മത്സരം നടക്കുന്ന തിരുവനന്തപുരം പാർലമെൻറ് മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന് വേണ്ടി മുഖ്യമന്ത്രി വോട്ട് അഭ്യർത്ഥിക്കും. രാവിലെ 10 30 ന് നെയ്യാറ്റിൻകരയിലാണ് ആദ്യപ്രചരണയോഗം. ഇന്ന് രണ്ട് യോഗങ്ങളിൽ കൂടി മുഖ്യമന്ത്രി സംസാരിക്കുന്നുണ്ട്.

ഏപ്രില്‍ ഒന്ന് – വയനാട്, രണ്ട് – മലപ്പുറം, മൂന്ന് – എറണാകുളം, നാല് – ഇടുക്കി, അഞ്ച് – കോട്ടയം, ആറ് – ആലപ്പുഴ, ഏഴ് – മാവേലിക്കര, എട്ട് – പത്തനംതിട്ട, ഒന്‍പത് – കൊല്ലം, 10 – ആറ്റിങ്ങള്‍, 12 – ചാലക്കുടി, 15 – തൃശ്ശൂര്‍, 16 – ആലത്തൂര്‍, 17 – പാലക്കാട്, 18 – പൊന്നാനി, 19 – കോഴിക്കോട്, 20 – വടകര, 21- കാസര്‍കോട്, 22 – കണ്ണൂര്‍ എന്നിങ്ങനെയാണ് പരിപാടികള്‍ നിശ്ചയിച്ചിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമം മുഖ്യ ആയുധമായി ഉയർത്തിയാകും മുഖ്യമന്ത്രിയുടെ പ്രചരണയോഗങ്ങൾ. കഴിഞ്ഞദിവസം ഇഡിയെ രൂക്ഷമായ ഭാഷയിൽ മുഖ്യമന്ത്രി വിമർശിച്ചിരുന്നു. മാസപ്പടി കേസിലടക്കം ഇഡി അന്വേഷണം തുടങ്ങുന്ന സാഹചര്യത്തിൽ ഈ വിമർശനം തുടരുമോ എന്നാതിലാണ് ആകാംക്ഷ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top