‘ഒന്നിന്’ എന്ത് ചെയ്യും; മുഖ്യമന്ത്രിയുടെ വീട്ടില്‍ ഡ്യൂട്ടിയിലുള്ള പോലീസിന് ശുചിമുറി സൗകര്യമില്ല
മുഖ്യമന്ത്രി പിണറായി വിജയന്റെ പിണറായിയിലെ വീട്ടിൽ ജോലി നോക്കുന്ന പോലീസുകാര്‍ക്ക് ശുചിമുറി സൗകര്യമില്ല. ഇവിടെ ഡ്യൂട്ടിയിലുള്ള സേനാംഗങ്ങൾക്കു റെസ്റ്റ് റൂം അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കണമെന്ന് കേരള പൊലീസ് അസോസിയേഷൻ കണ്ണൂർ സിറ്റി ജില്ലാ സമ്മേളനത്തിൽ ആവശ്യം.
മുഖ്യമന്ത്രിയും കുടുംബവും തിരുവനന്തപുരത്തായതിനാല്‍ കണ്ണൂരില്‍ വരുന്നത് കുറവാണ്. വീട്ടുപരിസരത്ത് മുഴുവൻ സമയവും പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. ഒരു എസ്ഐയും 2 സിവിൽ പൊലീസ് ഓഫിസർമാരും അടങ്ങുന്ന സംഘത്തിനാണു ഡ്യൂട്ടി. ഇവർ വീടിനു വെളിയിൽ ജീപ്പ് പാർക്ക് ചെയ്ത് റോഡിലാണു കഴിയുന്നത്. ശുചിമുറിസൗകര്യം ഇല്ലാത്തതിനാൽ സമീപത്തെ വീടുകളെയാണ് ആശ്രയിക്കുന്നത്. ഇത് പരിഹരിക്കാനാണ് പോലീസ് അസോസിയേഷന്‍ യോഗത്തില്‍ ആവശ്യമുയര്‍ന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here