പണമില്ലെന്ന പരാതിയുമായി മന്ത്രിമാര്‍; കരുതലോടെ ചെലവാക്കണമെന്ന് മുഖ്യമന്ത്രി
പണമില്ലാത്തതിനാൽ വകുപ്പുകളുടെ പ്രവർത്തനം തടസപ്പെടുന്നുവെന്ന് അറിയിച്ച് മന്ത്രിമാർ. മന്ത്രിസഭായോഗത്തിലാണ് മന്ത്രിമാരുടെ പരാതി ഉയർന്നത്. എന്നാൽ സംസ്ഥാനം കനത്ത സാമ്പത്തിക ഞെരുക്കത്തിലാണെന്നും കരുതലോടെ ചെലവാക്കണമെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി.
സംസ്ഥാനം അതി ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ കഴിഞ്ഞയാഴ്ച്ച പറഞ്ഞിരുന്നു. കേന്ദ്രം സംസ്ഥാനത്തിന്റെ വിരലുകൾ പോലും കെട്ടിയിട്ടിരിക്കുന്നുവെന്നും ഓണത്തിന് പ്രതീക്ഷിക്കുന്നത് 19000 കോടിയുടെ ചെലവെന്നും മന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ അവഗണന ജനത്തെ അറിയിക്കാൻ മാധ്യമങ്ങൾ ഇടപെടണമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസിക്ക് എല്ലാ മാസവും പണം കൊടുക്കേണ്ട സ്ഥിതിയുണ്ടെന്നും മന്ത്രി കൂട്ടിചേർത്തു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here