പൗരപ്രമുഖരെ ക്രിസ്മസ് – പുതുവത്സര വിരുന്നൂട്ടാൻ ലക്ഷങ്ങൾ; കഴിഞ്ഞ വർഷത്തേക്കാൾ 7 ലക്ഷം അധികം

തിരുവനന്തപുരം: പാവങ്ങൾക്ക് പെൻഷൻ കൊടുക്കാൻ കാശില്ലെങ്കിലും പൗരപ്രമുഖരുടെ വിരുന്നിന് ലക്ഷങ്ങൾ മുടക്കാൻ സർക്കാരിന് മടിയില്ല. മുഖ്യമന്ത്രി കഴിഞ്ഞ മാസം നടത്തിയ ക്രിസ്മസ് – പുതുവത്സര വിരുന്നിനായി 16 ലക്ഷം മുടക്കിയെന്ന് സർക്കാർ ഉത്തരവ്.

കഴിഞ്ഞ മാസം മൂന്നിനാണ് മാസ്കോട്ട് ഹോട്ടലിൽ മത, സാമുദായിക നേതാക്കൾക്കും വിശിഷ്ടാതിഥികൾക്കുമായി വിരുന്ന് ഒരുക്കിയത്. ഇതിൻ്റെ ചിലവിലേക്ക് 16,08,195 രൂപ അനുവദിച്ചു കൊണ്ടാണ് പൊതുഭരണ വകുപ്പിൻ്റെ ഉത്തരവ്. വിരുന്നിന് എത്തിയവർക്ക് നൽകിയ കേക്കിന് ചിലവായ 1,20,000 രൂപ ഇതിന് പുറമേയാണ്. പ്രത്യേക ഉത്തരവായാണ് ഇത് അനുവദിച്ചിരിക്കുന്നത്.

2023ൽ മുഖ്യമന്ത്രി 570 പൗരപ്രമുഖർക്കായി 32 വിഭവങ്ങൾ സഹിതം നടത്തിയ ക്രിസ്മസ് വിരുന്നു സൽക്കാരത്തിന് 9,24,160 രൂപ ചെലവായിരുന്നു ചിലവായത്. ഇത്തവണ 7 ലക്ഷം രൂപയുടെ അധിക ചെലവുണ്ടായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

1600 രൂപ വികലാംഗ പെൻഷൻ മുടങ്ങിയതിൻ്റെ പേരിൽ കോഴിക്കോട്- ചക്കിട്ടപ്പാറ സ്വദേശി ജോസഫ് എന്നയാൾ ആത്മഹത്യ ചെയ്തതിൻ്റെ വിവാദങ്ങൾ അന്തരീക്ഷത്തിൽ നിൽക്കുമ്പോഴാണ് വിരുന്ന് സൽക്കാരത്തിന് ലക്ഷങ്ങൾ പൊടിച്ചതിൻ്റെ കണക്കുകൾ പുറത്ത് വരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top