നിപ ഭീതി പൂർണമായും ഒഴിഞ്ഞിട്ടില്ല, വ്യാപനം തടയാൻ സാധിച്ചുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ഭീഷണി പൂർണമായി ഒഴിഞ്ഞില്ലെന്നും രോഗവ്യാപനം തടയാനായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ മുഴുവൻ ആരോഗ്യ സംവിധാനവും നിതാന്ത ജാഗ്രതയോടെ ഇടപെട്ടുവെന്നും തുടക്കത്തിൽ തന്നെ കണ്ടെത്തിയതു കൊണ്ട് അപകട സാധ്യത തടയാനായെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

കോവിഡ് കാലത്ത് നിരന്തരമായി വാർത്താസമ്മേളനങ്ങൾ നടത്തുകയും പൊതുവേദികളിൽ കടുത്ത പ്രതികരണം രേഖപ്പെടുത്തുകയും ചെയ്തിരുന്ന മുഖ്യമന്ത്രി നീണ്ട ഏഴുമാസങ്ങൾക്കു ശേഷം ഇന്നാണ് മാധ്യമങ്ങളെ കണ്ടത്.

‘കേരളത്തിൽ നിപ പ്രതിരോധത്തിനായി ഫലപ്രദമായ കാര്യങ്ങൾ ചെയ്ത് വരുകയാണ്. സംസ്ഥാനത്ത് നിപ പ്രധാന പ്രശ്നമാണ്. വൈറസ് ഭീഷണി ഒഴിഞ്ഞിട്ടില്ല. വ്യാപനം ഇല്ലാത്തത് ആശ്വാസകരമാണ്. നിപയെ നേരിടാൻ കേരളം എല്ലാ രീതിയിലും സജ്ജമാണ്. മുഴുവൻ ആരോഗ്യ സംവിധാനവും ജാഗ്രത തുടരുന്നു. കോഴിക്കോട്ടും കണ്ണൂർ വയനാട് മലപ്പുറം ജില്ലകളിലും ശാസ്ത്രീയ മുൻകരുതലുകളെടുത്തിട്ടുണ്ട്.

1286 പേർ നിപ സമ്പർക്ക പട്ടികയിലുണ്ട്. 276 പേർ ഹൈറിസ്ക് വിഭാഗത്തിലാണ്. 122 പേർ ബന്ധുക്കളാണ്. 118 ആരോഗ്യ പ്രവർത്തകരുണ്ട്. 994 നിരീക്ഷണത്തിലാണ്. 304 സാമ്പിളിൾ 256 പേരുടെ ഫലം വന്നു. 6 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 9 പേർ ഐസൊലേഷനിലുണ്ട്. മരുന്ന് മുതൽ ആംബുലൻസ് അടക്കം എല്ലാം സജ്ജമാണ്. സമ്പർക്ക പട്ടിക ഇനിയും കൂടിയേക്കും. ആരോഗ്യമന്ത്രി നേരിട്ടാണ് നിപ പ്രതിരോധത്തിന് നേതൃത്വം നൽകിയത്. എല്ലാവരും പങ്കാളികളായി. മരുന്ന് മുതൽ ആംബുലൻസ് അടക്കം എല്ലാം സജ്ജമാണ്. സമ്പർക്ക പട്ടിക ഇനിയും കൂടിയേക്കും. സൈക്കോ സോഷ്യൽ സപ്പോർട്ട് ടീം ഉണ്ടാക്കി. കുഞ്ഞുങ്ങൾക്ക് പ്രത്യേക മാനസിക പിന്തുണ നൽകി. 1099 പേർക്ക് കൗൺസിലിംഗ് നൽകി. നിപ നിർണയത്തിന് ലാബ് സംസ്ഥാനത്ത് സജ്ജമാണ്.’ – മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top