‘മുഖ്യമന്ത്രി ആരാകണം’ -കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ ഏകസ്വരത്തിൽ നിലപാട് വ്യക്തമാക്കി നേതാക്കൾ
ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം ചേര്‍ന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ നടന്നത് മാരത്തോണ്‍ ചര്‍ച്ച. കേരളത്തിലെ രാഷ്ട്രീയ വിഷയങ്ങളെല്ലാം ചര്‍ച്ചയായപ്പോള്‍ യോഗം മണിക്കൂറുകള്‍ നീണ്ടു. പുനസംഘടന മുതല്‍ പിവി അന്‍വറിന്റെ മുന്നണി പ്രവേശനം വരെ ചര്‍ച്ചയായി.
നേതാക്കള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നത് മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള വിവാദത്തിലാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യനാണ് വിമര്‍ശനം ആരംഭിച്ചത്. മുഖ്യമന്ത്രി ആരായിരിക്കണമെന്ന ഇപ്പോഴത്തെ ചര്‍ച്ചകള്‍ അനാവശ്യമാണെന്ന് കുര്യന്‍ വ്യക്തമാക്കി. പിന്നാലെ മറ്റുള്ളവരും ഇതേ അഭിപ്രായം പങ്കുവച്ചു. മൂന്നാമതും പ്രതിപക്ഷത്ത് ഇരിക്കാന്‍ വയ്യന്ന് നേതാക്കള്‍ പറഞ്ഞു. മുഖ്യമന്ത്രി ആരെന്ന ചര്‍ച്ച തെറ്റായ സന്ദേശം നല്‍കും. യോജിച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും അഭിപ്രായം ഉയര്‍ന്നു.
കെപിസിസി പുനഃസംഘടനയില്‍ വ്യക്തമായ നിലപാട് വേണമെന്നും നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. നേതാക്കള്‍ക്കിടയിലെ ഭിന്നിപ്പില്‍ പരിഹാരമുണ്ടാകണം. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും തമ്മില്‍ ഐക്യം ഉണ്ടാകണം. അത് സംഘടനയുടെ പ്രവര്‍ത്തനത്തിന് അത്യാവശ്യമാണ്. ഐക്യം വ്യക്തമാക്കാന്‍ സംയുക്ത വാര്‍ത്താ സമ്മേളനം വിളിക്കണമെന്നും അഭിപ്രായം ഉയര്‍ന്നു.
പിവി അന്‍വറിന്റെ യുഡിഎഫ് പ്രവേശത്തില്‍ കൂട്ടായ തീരുമാനം വേണം. ചര്‍ച്ചകള്‍ അനാവശ്യമായി നീട്ടിക്കൊണ്ടു പോകരുതെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here