മുഖ്യമന്ത്രിമാരെ തീരുമാനിക്കാന്‍ കഴിയാതെ ബിജെപി; മാരത്തൺ ചർച്ചകൾ തുടരുന്നു
ഡൽഹി: ജയിച്ച സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരെ തീരുമാനിക്കാന്‍ കഴിയാതെ ബിജെപി കേന്ദ്ര നേതൃത്വം. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലേക്കുള്ള മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കാനുള്ള ഉന്നത തല ചര്‍ച്ചകള്‍ തുടരുകയാണ്. മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കുന്നതിനായി പാർട്ടി നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. എംഎൽഎമാരിൽ നിന്ന് നിർദേശങ്ങൾ സ്വീകരിച്ച ശേഷമായിരിക്കും അന്തിമതീരുമാനം.
തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ആരെയും മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് പ്രചാരണത്തിന് ചുക്കാൻ പിടിച്ചത്. മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാൻ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്ത് എത്തുമോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്. കേന്ദ്ര മന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, നരേന്ദ്ര സിങ് തോമർ അടക്കമുള്ളവർക്കും സാധ്യതകളുണ്ട്.
ഛത്തീസ്ഗഡിൽ മുൻ മുഖ്യമന്ത്രി രമൺ സിങ്, സംസ്ഥാന ബിജെപി അധ്യക്ഷൻ അരുൺ കുമാർ സാവോ, പ്രതിപക്ഷ നേതാവ് ധരംലാൽ കൗഷിക്, മുൻ ഐഎഎസ് ഓഫീസർ ഒ.പി ചൗധരി തുടങ്ങിയവർ അടക്കമുള്ളവരുടെ പേരുകളാണ് ഉയർന്നുകേൾക്കുന്നത്.
രാജസ്ഥാനിൽ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ മുഖ്യമന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്. 25 എം.എൽ.എമാർ വസുന്ധരയെ കണ്ട് പിന്തുണ അറിയിച്ചത് ഈ രീതിയിലുള്ള രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here