‘ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല’; ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനില്‍ എത്തില്ല

ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനില്‍ നേരിട്ട് എത്തണമെന്ന ഗവര്‍ണറുടെ നിര്‍ദേശം തള്ളി സര്‍ക്കാര്‍. ഉദ്യോഗസ്ഥര്‍ക്ക് രാജ്ഭവനിലേക്ക് പോകേണ്ടതില്ലെന്ന് സര്‍ക്കാര്‍ തലത്തില്‍ നിന്നും നിര്‍ദേശം നല്‍കി. സര്‍ക്കാരിനെ അറിയിക്കാതെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. ഇത് മറികടന്നുള്ള ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ വിശദീകരണം നേരിട്ട് എത്തി നല്‍കാനാണ് ഗവര്‍ണര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. മലപ്പുറം ജില്ലയിലെ സ്വര്‍ണ്ണക്കടത്ത് ഹവാല കേസുകളില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കണം. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ് നടന്നത് ആരൊക്കെയാണ് ഇതിന് പിന്നില്‍ തുടങ്ങിയ കാര്യങ്ങളിലാണ് ഗവര്‍ണര്‍ വിശദീകരണം ചോദിച്ചത്. ഇത്രയും വലിയ ദേശവിരുദ്ധ പ്രവര്‍ത്തനം നടന്നിട്ടും ഭരണത്തലവനായ തന്നില്‍ നിന്നും ഇത് മറച്ചുവച്ചത് എന്തിനാണെന്നായിരുന്നു ഗവര്‍ണര്‍ ഉന്നയിക്കുന്ന പ്രധാനം ചോദ്യം. ഇക്കാര്യത്തില്‍ വിശദീകരണം ചോദിച്ച് മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഈ കത്തിന് ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരെ രാജ്ഭവനിലേക്ക് തന്നെ വിളിച്ചുവരുത്തുക എന്ന കടുത്ത നടപടി ഗവര്‍ണര്‍ സ്വീകരിച്ചിരിക്കുന്നത്.

ഗവര്‍ണറുടെ ഈ ഉത്തരവ് തള്ളി സര്‍ക്കാരും പിന്നോട്ടില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇനി ഗവര്‍ണര്‍ ഈ വിഷയത്തില്‍ എന്ത് നടപടിയെടുക്കും എന്നാണ് ഇനി അറിയേണ്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top