കുഞ്ഞുങ്ങളെ പീഡിപ്പിച്ച 88-കാരന്‍ അറസ്റ്റില്‍; പ്രതി മുത്തച്ഛന്റെ സുഹൃത്ത്

വനന്തപുരം : നാലും ഏഴും വയസുളള സഹോദരിമാരെ ലൈംഗികമായി ചൂഷണം ചെയ്ത എണ്‍പത്തിയെട്ടുകാരന്‍ അറസ്റ്റില്‍. വര്‍ക്കല പാളയം കുന്ന് സ്വദേശിയും റിട്ടയേര്‍ഡ് കെഎസിഇബി ഉദ്യോഗസ്ഥനുമായ വാസുദേവനാണ് അറസ്റ്റിലായിരിക്കുന്നത്. കുട്ടികളുടെ മുത്തച്ഛനുമായുള്ള സൗഹൃദത്തിന്റെ പേരില്‍ ഇയാള്‍ കുട്ടികളുടെ വീട്ടില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നു. ഈ സമയത്താണ് കുട്ടികളെ ലൈഗികമായി ചൂഷണം ചെയ്തത്.
ആദ്യം ഏഴുവയസുകാരിയായിരുന്നു ചൂഷണത്തിനിരയായത്. നിരന്തരം ഉപദ്രവിച്ചതോടെ മൂത്തകുട്ടി ഇയാളുടെ അടുത്തേക്ക് വരാതെയായി. ഈ സമയത്താണ് നാലുവയസുകാരിയെ ചൂഷണത്തിന് ഇരയാക്കിയത്. സ്വകാര്യ ഭാഗത്ത് വേദനയെന്ന് നാലു വയസുകാരി ടീച്ചറോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയെ പരിശോധിച്ച ടീച്ചര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയായിരുന്നു. കൗണ്‍സിലിങ്ങിലാണ് കുട്ടികള്‍ പീഡന വിവരം പറഞ്ഞത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ക്കല അയിരൂര്‍ പോലീസ് പോക്‌സോ വകുപ്പുകള്‍ പ്രകാരം വാസുദേവനെ അറസ്റ്റ് ചെയ്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here