തട്ടിയെടുക്കപ്പെട്ട കുട്ടിക്ക് 5 ലക്ഷം മോചനദ്രവ്യം; അമ്മയെ വിളിച്ചവരെ കണ്ടെത്താന്‍ അന്വേഷണം; തെക്കന്‍ ജില്ലകളില്‍ തിരച്ചില്‍ ഊര്‍ജിതം

തിരുവനന്തപുരം: കൊല്ലം ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കി. മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മക്ക് ഫോണ്‍ സന്ദേശം ലഭിച്ചിട്ടുണ്ട്. അഞ്ചുലക്ഷം തന്നാൽ മാത്രമേ കുട്ടിയെ തിരികെ നൽകൂ എന്നായിരുന്നു ഫോണില്‍ വിളിച്ച സ്ത്രീ കുട്ടിയുടെ അമ്മയോട് പറഞ്ഞത്. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ നിർണായക വിവരങ്ങൾ പൊലിസിന് ലഭിച്ചതായാണ് സൂചന. കാണാതായി അഞ്ച് മണിക്കൂര്‍ കഴിഞ്ഞിട്ടും അബി​ഗേൽ സാറ കാണാമറയത്താണ്.

എല്ലാ പൊലീസ് സ്റ്റേഷനിലും വിവരംകൈമാറപ്പെട്ടിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. കേരള തമിഴ്നാട് അതിർത്തി പ്രദേശമായ കളിയിക്കാവിളയിലും പരിശോധന ശക്തമാക്കി. കൊല്ലം സിറ്റിയിലും റൂറലിലും എല്ലാ ഇടങ്ങളിലും പരിശോധന നടക്കുകയാണ്. സിറ്റി പൊലീസ് കമ്മീഷണറും റൂറൽ എസ്പിയും ചേർന്നാണ് അന്വേഷണം ഏകോപിപ്പിക്കുന്നത്. തെക്കന്‍ ജില്ലകള്‍ പോലീസ് വലയത്തിലാണ്.

ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറയെ ഓയൂർ മരുതമൺപള്ളിക്കു സമീപം വച്ചാണു തട്ടിക്കൊണ്ടുപോയത്. വൈകിട്ടു നാലുമണിയോടെയാണു സംഭവം. സഹോദരനൊപ്പം ട്യൂഷൻ ക്ലാസിലേക്കു പോകവേ കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. വെള്ള നിറത്തിലുള്ള ഹോണ്ടാ കാറിലാണു സംഘമെത്തിയത്. കാറിൽ നാലുപേരാണുണ്ടായിരുന്നത്.

കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുകയാണെങ്കില്‍ അറിയിക്കേണ്ട നമ്പറുകള്‍

9946923282, 9495578999

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top