സഹോദരനും സഹോദരിയും തമ്മിൽ രാത്രികളിൽ വീഡിയോകോൾ; രണ്ടു വയസുകാരിയുടെ മരണത്തിലെ ദുരൂഹത നീക്കാൻ പോലീസ് ശ്രമം
രണ്ടു വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹതകള്‍ക്ക് ഉത്തരം കണ്ടെത്താന്‍ പോലീസിന്റെ നെട്ടോട്ടം. കുഞ്ഞിന്റെ അമ്മ ശ്രീതുവിന്റേയും കിണറ്റില്‍ എറിഞ്ഞു എന്ന് പോലീസിനോട് സമ്മതിച്ച അമ്മാവന്‍ ഹരികുമാറും വ്യക്തമായ മൊഴി നല്‍കാതെ ഒളിച്ചു കളിക്കുന്നതാണ് പോലീസിനെ കുഴക്കുന്നത്. ശ്രീതുവും സഹോദരന്‍ ഹരികുമാറും തമ്മിലുളള ബന്ധത്തിന്റെ ചുരുളഴിക്കാനാണ് ഇപ്പോള്‍ പോലീസ് ശ്രമിക്കുന്നത്.
ഇരുവരും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടെന്ന സൂചനകളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ഇവരുടെ വാട്സാപ് ചാറ്റുകള്‍ പരിശോധിച്ചതില്‍നിന്നാണു പൊലീസ് ഈ നിഗമനത്തിലേക്ക് എത്തിയത്. തൊട്ടടുത്ത മുറികളില്‍ താമസിച്ചിരുന്ന ഇവര്‍ തമ്മില്‍ വാട്സാപ്പില്‍ വിഡിയോ കോളുകള്‍ ചെയ്തിരുന്നു. അര്‍ദ്ധരാത്രിയില്‍ വരെ ഇവര്‍ വീഡിയോ കോളുകള്‍ ചെയ്തിട്ടുണ്ട്. ചാറ്റുകള്‍ ഡിലീറ്റ് ചെയ്തിരിക്കുകയാണ്. ഇത് വീണ്ടെടുക്കാനാണ് ശ്രമമാണ് നടക്കുന്നത്.
ശ്രീതുവിന്റെ സാമ്പത്തിക ബാധ്യത സംബന്ധിച്ചുള്ള കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. ശ്രീതുവുമായി ബന്ധമുണ്ടായിരുന്ന ഒരു ജ്യോതിഷിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കരിക്കകം സ്വദേശിയായ ദേവീദാസനാണ് കസ്റ്റഡിയിലുളളത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here