ധനസഹായം നിർത്തി മദ്രസകൾ അടച്ചു പൂട്ടണമെന്ന് ബാലാവകാശ കമ്മിഷൻ; ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ച് കേന്ദ്രം

മദ്രസകൾ അടച്ചുപൂട്ടണമെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷൻ (NCPCR). സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാർക്ക് നൽകിയ നിർദേശങ്ങളിലാണ് ഇക്കാര്യമുള്ളത്. മദ്രസകൾക്കുളള സഹായങ്ങളും മദ്രസ ബോർഡുകളും നിർത്തലാക്കണമെന്നും കമ്മിഷൻ അധ്യക്ഷൻ പ്രിയങ്ക് കനൂംഗോ അയച്ച കത്തിലുണ്ട്.

മദ്രസകളിലെ വിദ്യാഭ്യാസത്തെ രൂക്ഷമായി കുറ്റപ്പെടുത്തിക്കൊണ്ടാണ് കത്ത്. മദ്രസകളിൽ ഭൂരിഭാഗവും മതപഠനമാണ് നടത്തുന്ന്. ഔപചാരിക വിദ്യാഭ്യാസം പലയിടത്തും ലഭിക്കുന്നില്ല. ഇത്തത്തിൽ ഭരണഘടനാവിരുദ്ധമായിട്ടാണ് മദ്രസകളിലെ വിദ്യാഭ്യാസ രീതി. അവിടെ മുസ്ലിം ഇതര വിഭാഗത്തിലെ കുട്ടികൾ പഠിക്കുന്നുണ്ടെങ്കിൽ അവരെ പൊതു വിദ്യാലയങ്ങളിലേക്ക് മാറ്റണം. മദ്രസയിൽ പഠിക്കുന്ന മുസ്ലിം കുട്ടികൾക്ക് പൊതു വിദ്യാഭ്യാസവും ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം തുടങ്ങിയ നിർദേങ്ങളാണ് ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിലുളളത്.

മദ്രസകളിൽ പഠിക്കുന്ന കുട്ടികളെ 2009 ലെ വിദ്യാഭ്യാസ അവകാശ നിയമത്തിന് കീഴിൽ കൊണ്ട് വരണം. നിയമം അനുസരിക്കുന്നില്ലെങ്കിൽ അവയ്‌ക്കുള്ള സംസ്ഥാന ധനസഹായം നിർത്താനും നിർദേശമുണ്ട്. നിലവിൽ 1.25 കോടി കുട്ടികളാണ് മദ്രസകളിൽ പഠിക്കുന്നത്. മദ്രസ ബോർഡുകൾക്ക് സർക്കാരുകൾ വലിയ സാമ്പത്തിക സഹായങ്ങൾ നൽകുന്നുണ്ട്. ഇത് നിർത്തണേണ്ടത് അത്യാവശ്യമാണെന്നും കത്തിൽ പറയുന്നു.

മദ്രസകളിൽ ഔപചാരിക വിദ്യാഭ്യാസം നൽകുന്നില്ല എന്നതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ പഠന റിപ്പോർട്ടും കത്തിനൊപ്പം നൽകിയിട്ടുണ്ട്. ‘വിശ്വാസത്തിൻ്റെ സംരക്ഷകരോ അവകാശങ്ങളെ അടിച്ചമർത്തുന്നവരോ’ എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടാണ് നിർദേശങ്ങൾക്കൊപ്പം നൽകിയത്. മദ്രസകളെ ആർടിഇ നിയമത്തിൽ നിന്ന് ഒഴിവാക്കിയത് ഈ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നഷ്ടപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top