നവജാത ശിശുക്കൾക്ക് ആറ് ലക്ഷം രൂപ; ഡൽഹിയിൽ സിബിഐ റെയ്‌ഡിൽ കുട്ടികളെ കടത്തുന്ന സംഘം പിടിയിൽ; മൂന്ന് ശിശുക്കളെ രക്ഷപ്പെടുത്തി

ഡൽഹി: ഡൽഹിയിലും ഹരിയാനയിലും ഇന്നലെ രാത്രി സിബിഐ നടത്തിയ റെയ്‌ഡിൽ കുട്ടികളെ കടത്തുന്ന സംഘം പിടിയിലായി. ഞെട്ടിക്കുന്ന വിവരങ്ങളാണ് പിടിയിലായവരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ചത്. ഒരു നവജാത ശിശുവിന് അഞ്ചു മുതൽ ആറ് ലക്ഷം രൂപവരെയാണ് വില. ആശുപത്രി ജീവനക്കാരൻ ഉൾപ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

റെയ്‌ഡിൽ ഡൽഹി കേശവ്പുരത്ത് ഒരു വീട്ടിൽ നിന്ന് മൂന്ന് നവജാത ശിശുക്കളെ കണ്ടെത്തി. കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘങ്ങൾ വ്യാപകമാണെന്ന വിവരത്തെ തുടർന്നാണ് സിബിഐ റെയ്ഡ് നടത്തിയത്. വലിയ റാക്കറ്റിന്റെ കണ്ണികളാണ് ഇവരെന്നാണ് പോലീസിന്റെ നിഗമനം. രക്ഷിതാക്കളിൽ നിന്നും മറ്റും വാങ്ങുന്ന കുട്ടികളെയാണ് വിൽക്കുന്നത് എന്നാണ് അറസ്റ്റിലായവരുടെ മൊഴി.

കുട്ടികളെ തട്ടികൊണ്ട് വന്ന് വിൽക്കുന്നുണ്ടോയെന്നും സിബിഐ സംശയിക്കുന്നുണ്ട്. ആശുപത്രികൾ കേന്ദ്രീകരിച്ച് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് നിഗമനം. നവജാത ശിശുക്കളുടെ വ്യാജ രേഖകൾ ഉണ്ടാക്കി ദത്ത് നൽകുന്നതായും സിബിഐ കണ്ടെത്തിയിട്ടുണ്ട്. കുട്ടികളെ വിറ്റ മറ്റ് സ്ത്രീകളെയും വാങ്ങിയവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് സിബിഐ. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മാത്രം ഏകദേശം 10 കുട്ടികളെ വിൽപ്പന നടത്തിയെന്നാണ് സിബിഐ അറിയിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top