സാധുതയില്ലാത്ത വിവാഹത്തിൽ ജനിച്ച കുട്ടികൾക്കും സ്വത്തവകാശം; സുപ്രീംകോടതിയുടെ നിർണായക വിധി

ന്യൂഡൽഹി: നിയമസാധുതയില്ലാത്ത വിവാഹത്തിൽ ജനിച്ച കുട്ടികൾക്കും മാതാപിതാക്കളുടെ സ്വത്തിൽ അവകാശമുണ്ടെന്ന് സുപ്രീം കോടതി. ഹിന്ദു പിന്തുടർച്ചാ നിയമത്തിലെ നിർണായക വഴിത്തിരിവാണിത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.
ഇതോടെ നിയമസാധുതയില്ലാത്ത വിവാഹത്തിലെ മക്കൾക്ക് മരിച്ചു പോയ അമ്മയുടേയോ അച്ഛന്റെയോ കുടുംബസ്വത്തിൽ തുല്യാവകാശമുണ്ടാകും. ഹിന്ദു കൂട്ടുകുടുംബ നിയമപ്രകാരം ഭാഗംവച്ച സ്വത്തിൽ മാത്രമാണ് നിയമം ബാധകമാകുന്നത്. ഭാഗം ചെയ്യാത്തപക്ഷം സ്വത്തിൽ അവകാശമുണ്ടാകില്ല. കുടുംബ സ്വത്ത് ഭാഗം ചെയ്ത് ഉടനെയാണ് മരണം സംഭവിക്കുന്നതെങ്കിലും മക്കൾക്ക് അവകാശം നൽകണം.
2011ലെ വിധി പ്രകാരം നിയമസാധുത ഇല്ലാത്ത വിവാഹത്തിൽ ജനിക്കുന്ന മക്കൾക്ക് കുടുംബസ്വത്തിൽ അവകാശം ഉന്നയിക്കാൻ നിയമം അനുവദിച്ചിരുന്നില്ല. ഇതിനെതിരെ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നിർണായക വിധി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here