കപ്പലിൽ നിന്നും ഒന്നിച്ച് വിക്ഷേപിച്ചത് എട്ട് ഉപഗ്രഹങ്ങൾ; സുപ്രധാന നാഴികക്കല്ലുമായി ചൈന


കപ്പലിൽ നിന്നും എട്ട് ഉപഗ്രഹങ്ങളെ വിജയകരമായി വിക്ഷേപിച്ച് ചൈന.ഷാൻഡോങ് പ്രവിശ്യയിലെ ഹയാങ് കടൽ വിക്ഷേപണ പ്ലാറ്റ്‌ഫോമിൽ ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. ഹയാങ് പ്ലാറ്റ്‌ഫോം എന്നത് ഒരു കപ്പലിനെ മൊബൈൽ ലോഞ്ച് പാഡായി രൂപകൽപന ചെയ്ത് നിർമിച്ചതാണ്. കടലിൽ എവിടെവച്ച് വേണമെങ്കിൽ ഇതുപയോഗിച്ച് വിക്ഷേപണങ്ങൾ നടത്താൻ കഴിയും. ജിലോംഗ്-3 (സ്മാർട്ട് ഡ്രാഗൺ 3) എന്ന റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം.


ചൈന എയ്‌റോസ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി കോർപ്പറേഷൻ (സിഎഎസ്‌സി) വികസിപ്പിച്ച റോക്കറ്റ് ഈ ഖര ഇന്ധനത്തിലാണ് പ്രവർത്തിക്കുന്നത്. വാണിജ്യ ഉപഗ്രഹ വിന്യാസങ്ങൾക്കും കടൽ അധിഷ്‌ഠിത വിക്ഷേപണങ്ങൾക്കും വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്‌തതാണ് ജിലോങ് – 3. ടിയാനി 41, XSD-15, XSD-21, XSD-22, യുസിങ്-2-05, ഫുഡാൻ-1 എന്നീ ഉപഗ്രഹങ്ങളെയായ് റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചത്. ഭൗമ നിരീക്ഷണം, വാർത്താവിനിമയം, ശാസ്ത്ര ഗവേഷണം എന്നിവയുൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി നിർമ്മിച്ച ഉപഗ്രഹങ്ങളാണിവ.


കടൽ പ്ലാറ്റ്‌ഫോമിൽ നിന്ന് ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചത് ചൈനയുടെ വാണിജ്യ ബഹിരാകാശ മേഖലയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. ചെലവ് വളരെ കുറവാണ് എന്നതാണ് ഇത്തരം വിക്ഷേപണങ്ങളുടെ ഏറ്റവും വലിയ പ്രത്യേകതകൾ. അതിനാൽ കൂടുതൽ ആഭ്യന്തര, അന്തർദേശീയ ഉപഭോക്താക്കളെ ഈവിക്ഷേപണ ഓപ്ഷനിലുടെ ആകർഷിക്കാൻ ചൈനക്ക് കഴിയും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top