പാരിസിൽ ആദ്യ സ്വർണം ചൈനക്ക്; ഷൂട്ടിംഗിൽ ഇന്ത്യക്ക് നിരാശ

പാരിസ് ഒളിംപിക്‌സിൽ സ്വര്‍ണ വേട്ട തുടങ്ങി ചൈന. എയര്‍ റൈഫിള്‍ മിക്‌സഡ് വിഭാഗത്തിലാണ് ഈ ഒളിമ്പിക്സിലെ ആദ്യ സ്വർണ മെഡൽ ചൈന സ്വന്തമാക്കി. ചൈനയുടെ ഹ്വാങ് യുടിങ്- ഷെങ് ലിയാവോ സഖ്യമാണ് ഒന്നാമതെത്തിയത്. 16-12 എന്ന സ്‌കോറിനായിരുന്നു വിജയം.

ദക്ഷിണ കൊറിയയുടെ കിം ജിഹ്വോന്‍- പാര്‍ക് ഹജുന്‍ സഖ്യത്തിനാണ് വെള്ളി. കസാഖിസ്ഥാൻ വെങ്കലവും സ്വന്തമാക്കി. അലക്സാന്‍ഡ്ര ലെ- ഇസ്ലാം സതപയേവ് സഖ്യമാണ് മെഡല്‍ പട്ടികയിൽ കസാഖിസ്ഥാനായി അക്കൗണ്ട് തുറന്നത്. വെങ്കല പോരാട്ടത്തില്‍ ജര്‍മനിയുടെ മിക്സിമിലിയന്‍ ഉള്‍റെഹ്- അന്ന ജാന്‍സന്‍ സഖ്യത്തെ.17-5നാണ് കസാഖ് സഖ്യം വീഴ്ത്തിയത്.

1996 അറ്റ്ലാന്റ ഒളിംപിക്സിലാണ് കസാഖിസ്ഥാന്‍ ഒളിംപിക്സ് ഷൂട്ടിംഗിൽ അവസാനമായി മെഡല്‍ നേടിയത്. ഇന്ത്യയും ഈ വിഭാഗത്തിൽ മത്സരത്തിനിറങ്ങിയിരുന്നു. ഇന്ത്യക്കായി ഇറങ്ങിയ രമിത ജിൻഡാൽ– അർജുൻ ബാബുത സഖ്യം ആറാം സ്ഥാനത്തും എലവേനിൽ വലറിവാൻ– സന്ദീപ് സിങ് സഖ്യം പന്ത്രണ്ടാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top