ഇന്ത്യയെക്കുറിച്ച് ഉത്തരം മുട്ടുന്ന ചൈനീസ് എഐ; 1962ലെ യുദ്ധം, അരുണാചൽ പ്രദേശ്, ലഡാക്ക്… DeepSeek AIക്ക് മിണ്ടാട്ടമില്ല

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) സാങ്കേതിക വിദ്യയായ DeepSeekമായി ചൈന. ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി, ഗൂഗിളിൻ്റെ ജെമിനി എന്നിവയോട് കിടപിടിക്കുന്നതാണ് ചൈനയുടെ പുതിയ സംരഭം. ചിലവ് കുറഞ്ഞ ഈ സാങ്കേതിക വിദ്യയുടെ പരീക്ഷണം പൂർത്തിയായി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

എന്നാൽ ഗവൺമെൻ്റ് സെൻസർഷിപ്പ് മൂലം പലകാര്യങ്ങളോടും DeepSeek എഐ അസിസ്റ്റൻ്റ് പ്രതികരിക്കുന്നില്ലെന്ന വിമർശനവുമുണ്ട്. വിദേശ രാജ്യങ്ങയും ചൈനയുമായി ഉണ്ടായ സംഘർഷങ്ങൾ പോലുള്ള വളരെ സെൻസിറ്റീവ് ആയ വിഷയങ്ങൾക്കാണ് മറുപടി ലഭിക്കാത്തത്. ടിയാൻമെൻ സ്‌ക്വയർ കൂട്ടക്കൊല, ഇന്ത്യ-ചൈന ബന്ധം, ചൈന-തായ്‌വാൻ ബന്ധം, മറ്റ് രാഷ്ട്രീയ സെൻസിറ്റീവ് വിഷയങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാവാത്ത രീതിയിലാണ് DeepSeekൻ്റെ പ്രവർത്തനം.

ടിയാനൻമെൻ സ്‌ക്വയറിലെ ചൈനീസ് ടാങ്കുകളുടെ നിരയ്‌ക്ക് മുന്നിൽ നിന്നിരുന്ന അജ്ഞാത പ്രതിഷേധക്കാരനായ ‘ടാങ്ക് മാൻ’ ആരാണെന്ന് ചോദിച്ചാൽ തനിക്ക് അതിന് കഴിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് എഐ അസിസ്റ്റൻ്റ് ചെയ്യുന്നത്.

 “Sorry, that’s beyond my current scope. Let’s talk about something else.” (ക്ഷമിക്കണം, അത് എൻ്റെ നിലവിലെ പരിധിക്കപ്പുറമാണ്. നമുക്ക് പറ്റുന്ന മറ്റെന്തെങ്കിലും കാര്യങ്ങൾ സംസാരിക്കാം) – എന്നാണ് DeepSeek AI നൽകുന്ന മറുപടി. എന്നാൽ ചാറ്റ്ജിപിടിയും ജെമിനിയും കൂട്ടക്കൊലയുടെ വിശദമായ ചരിത്ര വിവരണങ്ങൾ നൽകുന്നു. മരണക്കണക്കുകളും രാഷ്ട്രീയ പ്രത്യാഘാതങ്ങളും ഉൾപ്പെടെ വളരെ വിശദമായ വസ്തുതകളാണ് ലഭിക്കുന്നത്.

ഇന്ത്യ – ചൈനയുദ്ധം, അരുണാചൽ പ്രദേശ് ഒരു ഇന്ത്യൻ സംസ്ഥാനമാണോ എന്ന ചോദ്യങ്ങൾക്കും സമാനമായ രീതിയിൽ തന്നെയാണ് ചൈനീസ് എഐയും മറ്റ് സാങ്കേതിക വിദ്യകളും പ്രതികരിക്കുന്നത്ത്. അരുണാചൽ പ്രദേശിന് പുറമെ ലഡാക്കിലെ ചില പ്രദേശങ്ങൾ സ്വന്തം പ്രദേശമാണെന്ന് ചൈന അവകാശപ്പെട്ടിരുന്നു. അതിനെക്കുറിച്ചു ചോദിക്കുമ്പോഴും ചെനീസ് എഐക്ക് ഉത്തരം മുട്ടുന്ന അവസ്ഥയാണുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top