നിങ്ങള്‍ക്ക് വിഷമം ഉണ്ടെങ്കില്‍ കമ്പനി ‘സാഡ് ലീവ്’ അനുവദിക്കും; ദുഃഖത്തോടെ ആരും പണിയെടുക്കേണ്ട; പുതിയ ലീവ് പ്രഖ്യാപിച്ച് ചൈന

വ്യക്തിഗത ജീവിതവും തൊഴിലും ബാലൻസ് ചെയ്യാന്‍ ബുദ്ധിമുട്ടുന്നവരാണ് മിക്കവരും. സമ്മര്‍ദം സഹിച്ചും ലീവ് കളയാതിരിക്കാന്‍ ജോലിക്ക് പോകേണ്ടിവരും. ഇങ്ങനെ സമ്മര്‍ദത്തില്‍ കഴിഞ്ഞ് ദുഃഖം പേറുന്ന മനസുമായി കഷ്ടപ്പെട്ട് ജോലിക്ക് വരുന്നവര്‍ക്കായി പുതിയ തരം ലീവ് അവതരിപ്പിച്ചിരിക്കുകയാണ് ചൈനയിലെ ഒരു കമ്പനി.
സാഡ് ലീവ് എന്നതാണ് ഈ അവധി പരിഷ്കാരത്തിന്‍റെ പേര്. ജീവനക്കാർ സന്തുഷ്ടരല്ലെങ്കിൽ ജോലിക്ക് വരാതെ സാഡ് ലീവ് എടുക്കാം. ചൈനയിലെ സൂപ്പര്‍ മാര്‍ക്കറ്റ് ശ്യംഖലയായ പാങ്ങ് ഡോംങ് ലായ് എന്ന സ്ഥാപനമാണ് ദുഃഖം തീര്‍ക്കാനായി അവധി അനുവദിച്ചിട്ടുള്ളത്. മേലധികാരിയുടെ അനുവാദം പോലും ഇല്ലാതെ ലീവ് എടുക്കാം എന്നതാണ് ഇതിന്‍റെ പ്രത്യേകത. സാഡ് ആയി ഇരിക്കുന്നവര്‍ക്ക് 10 ദിവസം വരെ ലീവ് എടുക്കാവുന്നതാണ്.
വിഷമം വരുന്നത് മനുഷ്യ സഹജമാണ്. തൊഴിലാളികളുടെ മാനസികാരോഗ്യം മെച്ചപ്പെടുന്നതിലൂടെ ജോലിയിലെ പ്രവര്‍ത്തന ക്ഷമത വര്‍ധിക്കുമെന്നാണ് പാങ്ങ് ഡോംങ് ലായ് ഉടമ യു ഡോംങ് ലായുടെ അഭിപ്രായം. ചൈനയിലെ സൂപ്പർമാർക്കറ്റിൻ്റെ വളർച്ചയും വികസനവും ലക്ഷ്യമിട്ടുള്ള ആറ് ദിവസത്തെ നീണ്ട കോൺഫറൻസായ ചൈന സൂപ്പർമാർക്കറ്റ് വീക്കിലാണ് ഈ പ്രഖ്യാപനം. മാനേജ്‌മെൻ്റ് ലീവ് നിഷേധിച്ചാല്‍ നിയമലംഘനമായി കണക്കാക്കുമെന്നും ചെയർമാൻ വ്യക്തമാക്കിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here