ഓഫീസില്‍ ഉറങ്ങിയ ജീവനക്കാരനെ പുറത്താക്കിയ കമ്പനിക്ക് 42 ലക്ഷം പിഴ; നടപടി യുക്തിരഹിതമെന്ന് കോടതി

ജോലി സ്ഥലത്ത് ഉറങ്ങിയ ജീവനക്കാരനെ പുറത്താക്കിയ കമ്പനിക്ക് പിഴയീടാക്കി ചൈനീസ് കോടതി. ജിയാങ്‌സു പ്രവിശ്യയിലെ തായ്‌സിംഗിലുള്ള കെമിക്കൽ കമ്പനിയിൽ ഡിപ്പാർട്ട്‌മെൻ്റ് മാനേജരായി 20 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന ഷാങ് എന്നയാളാണ് നടപടിക്കെതിരെ കോടതിയെ സമീപിപിച്ചത്. 350,000 യുവാൻ (41.6 ലക്ഷം രൂപ) നഷ്ടപരിഹാരമായി തൊഴിലുടമ നൽകണമെന്നാണ് കോടതി ഉത്തരവ്.

Also Read: ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് വീണ്ടും മരണം; എച്ച്ഡിഎഫ്സിയിലെ സദഫ് ഫാത്തിമയുടെ മരണത്തിന് പിന്നിലും ജോലി സമ്മര്‍ദമെന്ന് ആരോപണം

ജോലി സമയം കഴിഞ്ഞ് തൻ്റെ ഇരിപ്പിടത്തിൽ ഉറങ്ങുന്നത് സിസിടിവി ദൃശ്യങ്ങളിലൂടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കമ്പനി ജീവനക്കാനെതിരെ അച്ചക്ക നടപടി സ്വീകരിച്ചത്. തലേ ദിവസത്തെ ജോലി ക്ഷീണം കാരണമാണ് ഓഫീസിൽ ഇരുന്ന് ഉറങ്ങിയതെന്ന പരിഗണനപോലും കമ്പനി നൽകിയില്ല. സംഭവം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമായിരുന്നു ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതും നടപടിയെടുത്തതും. തുടർന്നാണ് തൻ്റെ പിരിച്ചുവിടൽ അന്യായമാണെന്ന് ചൂണ്ടിക്കാട്ടി ഷാങ് നിയമ നടപടി സ്വീകരിച്ചത്.

Also Read: അന്നയെ മരണത്തിലേക്ക് തള്ളിവിട്ട EYക്ക് റജിസ്ട്രേഷനില്ല; 17 വർഷമായി പ്രവർത്തിക്കുന്നത് അനുമതിയില്ലാതെ

തന്നോട് കമ്പനി മതിയായ വിശദീകരണം പോലും തേടിയില്ല. ഓൺലൈൻ വഴി നിങ്ങൾ എത്ര സമയം വരെ ഉറങ്ങിയെന്നാണ് എച്ച്ആർ വിഭാഗം ചോദിച്ചത്. ഒരു മണിക്കൂറെന്ന് താൻ മറുപടി നൽകുകയും ചെയ്തു. തുടർന്ന് തനിക്കെതിരെ റിപ്പോർട്ട് തയ്യാറാക്കുകയായിരുന്നുവെന്നും ജീവനക്കാരൻ ആരോപിക്കുന്നു.തൊഴിലാളി യൂണിയനുമായി കൂടിയാലോചിച്ച ശേഷമായിരുന്നു നടപടിയെന്നാണ് കമ്പനിയുടെ വിശദീകരണം. ഇതിനുശേഷം കമ്പനിയുടെ കർശനമായ വിട്ടുവീഴ്ചയില്ലാത്ത അച്ചടക്ക നയത്തിൻ്റെ ലംഘനമാണ് ഷാങ്ങിൻ്റെ പെരുമാറ്റമെന്ന് അവകാശപ്പെട്ടായിരുന്നു പുറത്താക്കലെന്നുമാണ് അവർ പറയുന്നത്.

Also Read: മലയാളിയായ അന്നയുടെ മരണം EYയുടെ കണ്ണുതുറപ്പിച്ചോ? അമ്മയുടെ കത്തിന് പിന്നാലെ ജീവനക്കാര്‍ക്ക് ഉറപ്പുമായി കമ്പനി

അച്ചടക്ക ലംഘനവുമായി ബന്ധപ്പെട്ട് തൊഴിലാളികളെ പിരിച്ചു വിടാൻ കമ്പനിക്ക് അവകാശമുണ്ട്. എന്നാൽ കമ്പനിക്ക് നഷ്ടമുണ്ടാക്കുന്നതും പ്രവർത്തനത്തെ ബാധിക്കുന്നതും പോലുള്ള സംഭവങ്ങളിലാണ് അത്തരം നടപടികൾ സ്വീകരിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു. ഷാങ്ങിൻ്റെ രണ്ട് ദശാബ്ദക്കാലത്തെ മികച്ച സേവനം കമ്പനി പരിഗണിച്ചില്ല. ഒരൊറ്റ ലംഘനത്തിൻ്റെ പേരിൽ അദ്ദേഹത്തെ പുറത്താക്കിയത് കടുത്തുപോയെന്നും നടപടി യുക്തിരഹിതവുമാണെന്നും വിധിച്ചുകൊണ്ടാണ് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top