ചൈനീസ് ആയുധ പരീക്ഷണം ഇന്ത്യക്കുള്ള മുന്നറിയിപ്പെന്ന് നിരീക്ഷകർ; 17390 അടി ഉയരത്തിൽ സബ്‌സോണിക് ക്രൂയിസ് മിസൈല്‍

ഇന്ത്യയുടെ അതിർത്തിക്കടുത്ത് ചൈന നടത്തിയ മിസൈൽ പരീക്ഷണം ഇന്ത്യക്കുള്ള മുന്നറിയിപ്പാണെന്ന് രാഷ്ടീയ വിദഗ്ധർ പറയുന്നത്. കാരക്കോറം പീഠഭൂമിയിൽ മിസൈൽ പരീക്ഷണം നടത്തി ചൈന. ഇന്ത്യക്കുള്ള ശക്തമായ മുന്നറിയിപ്പായി നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നു. 17,390 അടി ഉയരത്തിൽ സബ്‌സോണിക് ക്രൂയിസ് മിസൈലാണ് പരീക്ഷിച്ചത്.

ഇന്ത്യയുടെ കൈവശമുള്ള ഏറ്റവും മികച്ച മിസൈലുകളെ ചൈനക്ക് വീഴ്ത്താൻ കഴിയുമെന്ന് കാണിക്കാനുള്ള ശക്തി പ്രകടനമാണ് ഈ പരീക്ഷണമെന്നും വിവിധ ദേശീയ അന്തർദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയുടെ അതിർത്തിയോട് ചേർന്ന് നടത്തിയ പരീക്ഷണം ഒരു പ്രതിരോധ തന്ത്രത്തി​ന്‍റെ ഭാഗമായിട്ടാണ് എന്നാണ് വിശകലന വിദഗ്ധർ പറയുന്നതെന്ന് ചൈനീസ് മാധ്യമമായ സൗത്ത് ​ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നതിന് ഇടയിലാണ് പരീക്ഷണമെന്നും വാർത്തയിൽ വ്യക്തമാക്കുന്നു.

2020ലെ ഗാൽവാൻ ഏറ്റുമുട്ടലുകളും ഇന്ത്യയുമായുള്ള അതിർത്തി പ്രശ്‌നങ്ങളും മുതൽ അതിർത്തി പീഠഭൂമി മേഖലയിൽ ചൈന ഇത്തരം ആയുധ പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്നും സൗത്ത് ​ചൈന മോണിങ് പോസ്റ്റ് പറഞ്ഞു. ചൈനയും ഇന്ത്യയും അതിർത്തി വിഷയത്തിൽ ബീജിംഗിൽ ചർച്ച നടത്തിയ അതേ ദിവസം തന്നെയാണ് ചൈനീസ് മാധ്യമം മിസൈൽ പരീക്ഷണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top