കർഷകർക്ക് നൽകാൻ പണമില്ല, ചിന്ത ജെറോമിന്റെ ശമ്പള കുടിശ്ശിക നൽകാൻ ഖജനാവിൽ നിന്ന് ലക്ഷങ്ങൾ
കർഷകരുടെ നെല്ല് സംഭരണത്തിന് നൽകാൻ സർക്കാരിന്റെ പക്കൽ പണമില്ലെങ്കിലും യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ ശമ്പള കുടിശ്ശിക തീർക്കാൻ പണമുണ്ട്. നെല്ല് സംഭരിച്ച് ആറു മാസം ആകാറായിട്ടും സപ്ലൈകോ പണം നൽകാത്തതിന്റെ പേരിൽ കർഷകർ തിരുവോണനാളിലും ഉപവാസം ഇരുന്നിട്ടും പ്രശ്നം പരിഹരിച്ചിട്ടില്ല. 2016 ഒക്ടോബറിലാണ് ചിന്ത യുവജന കമ്മീഷൻ അധ്യക്ഷ ആകുന്നത്. അന്ന് 50000 രൂപയായിരുന്നു ശമ്പളം 2018 മെയിൽ ഒരു ലക്ഷമായി വർധിപ്പിച്ചു. എന്നാൽ അധ്യക്ഷയായ അന്ന് മുതൽ ഒരു ലക്ഷം രൂപയാക്കി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് ചിന്ത സർക്കാരിന് കത്ത് നൽകിയിരുന്നു.
സാമ്പത്തിക പ്രതിസന്ധിമൂലം നിഷേധിച്ച ആവശ്യം രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് അംഗീകരിക്കുകയായിരുന്നു. 2017 ജനുവരി മുതൽ 2018 മെയ് വരെ 16 മാസത്തെ കുടിശ്ശിക 8, 80, 645 രൂപയാണ് ഇപ്പോൾ അനുവദിച്ചത്. കൂടാതെ കുടിശ്ശിക ലഭിച്ചാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ അടക്കുമെന്ന് ചിന്ത പറഞ്ഞിരുന്നെങ്കിലും ഇതുവരെ അടച്ചിട്ടുമില്ല. അതേസമയം കൊയ്തെടുത്ത നെല്ലിനുള്ള വില വായ്പ്പയായാണ് കർഷകർക്ക് നൽകുന്നത്.
എന്നാൽ ശമ്പള വർധന സംബന്ധിച്ച് സർക്കാരിന് കത്ത് നൽകിയിട്ടില്ലെന്ന് ചിന്ത ആദ്യം പറഞ്ഞിരുന്നെങ്കിലും, ചിന്ത കുടിശ്ശിക ആവശ്യപ്പെട്ടതായി സർക്കാർ തന്നെ പറഞ്ഞിരുന്നു. കത്തും പുറത്തു വന്നു. ഈ സാഹചര്യത്തിലാണ് ശമ്പള ക്രമീകരണമാണ് ആവശ്യപ്പെട്ടതെന്ന് ചിന്ത മാറ്റിപ്പറഞ്ഞത്.
ശമ്പളവും അലവന്‍സും ആയി ചിന്ത ജെറോം കൈപറ്റിയത് 82,91,485 രൂപയെന്ന് മന്ത്രി സജി ചെറിയാന്‍ ഈമാസം നിയമസഭയില്‍ പറഞ്ഞിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here