തിരുവനന്തപുരത്ത് കോളറ മരണം… സ്ഥിരീകരിച്ചത് മരണാനന്തര രക്തപരിശോധനയിൽ
April 28, 2025 1:20 AM

തിരുവനന്തപുരം നഗരമധ്യത്തിൽ കടുത്ത കോളറ ലക്ഷണങ്ങളുമായി ചികിത്സയിരുന്ന ആൾ മരിച്ചു. കവടിയാർ സ്വദേശിയായ കാർഷിക വകുപ്പിലെ മുൻ ഉദ്യോഗസ്ഥനാണ് മരിച്ചത്. മരണത്തിന് ശേഷം നടത്തിയ രക്ത പരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്.
ഈ മാസം 20 ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽെ വെച്ചായിരുന്നു മരണം. എന്നാൽ മരണകാരണം സ്ഥിരീകരിക്കാൻ കഴിഞ്ഞിരുന്നില്ല. രക്തപരിശോധനയുടെ ഫലം വന്നതോടെയാണ് സ്ഥിരീകരണം ഉണ്ടായത്.
ബന്ധുക്കൾക്കോ പ്രദേശത്ത് മറ്റാളുകൾക്കോ ഇതുവരെ കോളറ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. പനി ബാധിച്ചതിനെ തുടർന്ന് ഈ മാസം 17ന് ആയിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here