പോക്സോ കേസ് അതിജീവിത മരിച്ചു; മരണം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ
ചോറ്റാനിക്കരയിലെ വീട്ടിനുള്ളില്‍ അവശനിലയില്‍ കണ്ട പോക്സോ അതിജീവിത മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ആണ്‍ സുഹൃത്തിന്റെ മര്‍ദനത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കുശേഷമാണ് യുവതിയെ വീട്ടിനുള്ളിൽ കഴുത്തിൽ കയർ മുറുകി പരിക്കേറ്റ നിലയില്‍ കണ്ടത്.
അമ്മയുടെ പരാതിയിൽ ബലാത്സംഗത്തിനും കൊലപാതകശ്രമത്തിനുമാണ് പോലീസ് കേസ് എടുത്തത്. രഹസ്യഭാഗങ്ങളിൽ രക്തംവാർന്നിരുന്നു. കഴുത്തിൽ കയർ മുറുക്കിയ പാടും ഉണ്ടായിരുന്നു. വീട്ടില്‍ ഉള്ളവര്‍ വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോഴാണ് സംഭവം.
അടുത്ത ബന്ധു വീട്ടിലെത്തിയപ്പോഴാണ് ബോധരഹിതയായ നിലയിൽ കണ്ടെത്തിയത്. ആദ്യം തൃപ്പൂണിത്തുറയിലെ സർക്കാർ ആശുപത്രിയിലെത്തിച്ചു. പിന്നീട് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നില ഗുരുതരമായതിനാൽ പ്രമുഖ ആശുപത്രിലേക്ക് മാറ്റുകയായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here