ലൈംഗികബന്ധത്തെ എതിർത്തപ്പോൾ മര്‍ദനം; ഫാനില്‍ തൂങ്ങിയപ്പോള്‍ നോക്കി നിന്നു; സംശയരോഗം കൊടും ക്രൂരതയായപ്പോള്‍

ചോറ്റാനിക്കരയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതിയെ കാമുകന്‍ സംശയത്തിന്റെ പേരില്‍ മര്‍ദിച്ചത് അതിക്രൂരമായി. മണിക്കൂറുകളോളമാണ് യുവതി ഉപദ്രവത്തിന് ഇരയായത്. 19കാരിയുടെ ശരീരത്തില്‍ ഇടിയേല്‍ക്കാത്ത ഒരു ഭാഗവും ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ പോലീസിനെ അറിയിച്ചത്. തല ചുമരില്‍ പിടിച്ച് ഇടിക്കുകയും ചെയ്തിട്ടുണ്ട്. ബലമായി ലൈംഗിക ചൂഷണത്തിനും ഇരയാക്കിയിട്ടുണ്ട് എന്നാണ് വിവരം.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് യുവതിയും പ്രതി അനൂപും തമ്മില്‍ അടുപ്പത്തിലായത്. പോക്‌സോ കേസ് അതിജീവിതയായിരുന്നു പെണ്‍കുട്ടി. അനൂപ് ആദ്യം മുതല്‍ സംശയത്തോടെയാണ് ഇടപ്പെട്ടിരുന്നത്. ആരുമായും സംസാരിക്കരുതെന്ന് കര്‍ശന നിര്‍ദേശം അനൂപ് നല്‍കിയിരുന്നു. സംഭവദിവസം വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്നാണ് അനൂപ് ചോറ്റാനിക്കരയിലെ വീട്ടില്‍ എത്തിയത്. വീട്ടില്‍ വച്ച് ഒരാളെ കണ്ടു എന്നാണ് അനൂപ് മൊഴി നല്‍കിയിരിക്കുന്നത്.

ഇതിന്റെ പേരില്‍ തര്‍ക്കമുണ്ടായി. പിന്നാലെ അനൂപ് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു. എന്നാല്‍ വിസമ്മതിച്ചതോടെ ക്രൂരമായ ഉപദ്രവമായി. ബലമായി ലൈംഗികമായി ഉപദ്രവിച്ചു. പിന്നാലെ മര്‍ദിക്കുകയും തല ഭിത്തിയില്‍ ഇടിപ്പിക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്തു. ഇതോടെ ഷാള്‍ ഉപയോഗിച്ച് ആത്മഹത്യ ചെയ്യാന്‍ പെണ്‍കുട്ടി ശ്രമം നടത്തി. പോയി ചത്തോ എന്ന് അനൂപ് ആക്രോശിച്ചതോടെ ഫാനില്‍ തൂങ്ങി. കുറച്ചുനേരം ഇത് കണ്ടുനില്‍ക്കുകയാണ് അനൂപ് ചെയ്തത്.

പിന്നീടാണ് ഷാള്‍ അറുത്ത് താഴെ കിടത്തിയത്. പെണ്‍കുട്ടിയില്‍ നിന്നും ശബ്ദം പുറത്തുവന്നതോടെ മുഖം അമര്‍ത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചു. പിന്നാലെ
ഷാള്‍ കൊണ്ട് കഴുത്തില്‍ മുറുക്കുകയും ചെയ്തു. അബോധാവസ്ഥയിലായ പെണ്‍കുട്ടി മരിച്ചു എന്നു കരുതിയാണ് അനൂപ് സ്ഥലത്ത് നിന്നും രക്ഷപ്പെട്ടത്. ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടി മരുന്നുകളോട് പ്രതികരിച്ചിട്ടില്ല. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top