ക്രൈസ്തവർക്ക് ഇന്ത്യയില്‍ പ്രശ്നങ്ങളെന്ന് മാർ റാഫേൽ തട്ടിൽ; എല്ലാ പീഡാനുഭവങ്ങളും പോസിറ്റീവ് എനർജിയിലേക്ക് നയിക്കും
March 28, 2024 2:01 PM
തൃശൂർ: ഇരിങ്ങാലക്കുട താഴേക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ പെസഹാദിന ശുശ്രൂഷകൾക്ക് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ മുഖ്യ കാർമികത്വം വഹിച്ചു. കാൽകഴുകൽ ശുശ്രൂഷയും അദ്ദേഹം നിർവഹിച്ചു. ഇന്ത്യയില്‍ മുഴുവന്‍ ക്രൈസ്തവർ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് മാർ റാഫേൽ തട്ടിൽ പറഞ്ഞു.
ഈസ്റ്റർ ആഘോഷിക്കാൻ പറ്റാത്ത നിർഭാഗ്യവാന്മാരുമുണ്ടെന്നും പെസഹാദിന സന്ദേശത്തിൽ പറഞ്ഞു. ‘‘സഹനങ്ങൾ ഒരിക്കലും അവസാനമല്ല, ചക്രവാളങ്ങൾ തുറക്കാനുള്ള വാതായനങ്ങളാണ് സഹനങ്ങൾ. എല്ലാ സഹനങ്ങളും പീഡാനുഭവങ്ങളും പോസിറ്റീവ് എനർജിയിലേക്കു നയിക്കും’’–റാഫേൽ തട്ടിൽ വ്യക്തമാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here