സമ്മാനം കുറച്ചാല്‍ ക്രിസ്മസ് ബംബര്‍ സ്വീകരിക്കില്ലെന്ന് ഏജന്റുമാര്‍; നിര്‍ത്തിവച്ച അച്ചടി ഇതുവരെ പുനരാരംഭിച്ചില്ല
സമ്മാനം കുറച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം കാരണം നിര്‍ത്തിവച്ച ക്രിസ്മസ്-പുതുവത്സര ബംബറിന്റെ അച്ചടി ഇതുവരെ പുനരാരംഭിച്ചില്ല. ഏജന്‍സികള്‍ ഇടഞ്ഞതോടെയാണ് ക്രിസ്മസ് ബംബറിന്റെ അച്ചടി നിര്‍ത്തിയത്. 5000 രൂപയുടെ സമ്മാനം കുറച്ചതിനെ തുടര്‍ന്നാണ് ഏജന്‍സികള്‍ രംഗത്ത് വന്നത്. പുതിയ സമ്മാനഘടനയില്‍ ഏജന്‍സികള്‍ എതിര്‍പ്പ് അറിയിച്ചതോടെ അച്ചടി നിര്‍ത്തിവച്ചു.
1000, 2000 രൂപയുടെ സമ്മാനങ്ങള്‍ ക്രിസ്മസ് ബംബറില്‍ കുറച്ചത് വിവാദമായിരുന്നു. ആളുകള്‍ വാങ്ങില്ലെന്നാണ് ഏജന്റുമാര്‍ അറിയിച്ചത്. സമ്മാനങ്ങള്‍ കുറഞ്ഞാല്‍ വില്പനയും കുറയുമെന്നും അവര്‍ അറിയിച്ചിരുന്നു.
ഏജന്റുമാര്‍ ഉടക്കിലായതോടെ ഭാഗ്യക്കുറി വകുപ്പ് അനുനയത്തിനെത്തി. ഇപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ ക്രിസ്മസ് ബമ്പറിന്റെ സമ്മാനഘടന തന്നെ നടപ്പാക്കാനാണ് തീരുമാനം. അടുത്തയാഴ്ച പഴയ സമ്മാന ഘടനയില്‍ ബംബര്‍ അച്ചടിച്ച് പുറത്തിറക്കാനാണ് വകുപ്പിന്റെ തീരുമാനം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here