ഗവര്‍ണറുടെ ക്രിസ്മസ് വിരുന്നില്‍ നിന്നും വിട്ടുനിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും; അയച്ചത് ചീഫ് സെക്രട്ടറിയെ
ഗവർണറുടെ ക്രിസ്മസ് വിരുന്നില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തില്ല. പ്രതിനിധിയായി ചീഫ് സെക്രട്ടറിയെയാണ് അയച്ചത്. ഗവര്‍ണര്‍ക്ക് എതിരെ ഒരു ഭാഗത്ത് പ്രതിഷേധം നടത്തുമ്പോള്‍ മറുഭാഗത്ത് വിരുന്നില്‍ പങ്കെടുക്കുന്നത് തിരിച്ചടിക്കും എന്നുള്ളതിനാലാണ് വിട്ടുനില്‍ക്കല്‍ എന്നാണ് സൂചന.
ഭരണ- പ്രതിപക്ഷ എംഎൽഎമാരും എംപിമാരും ചടങ്ങിനെത്തിയില്ല. കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന പ്രതിപക്ഷ എംഎൽഎ ചാണ്ടി ഉമ്മന്‍ എത്തിയതും ശ്രദ്ധേയമായി.
കേരള സർവകലാശാലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പരിപാടിക്ക് എതിരെ ഇന്ന് എസ്എഫ്ഐ പ്രതിഷേധിച്ചിരുന്നു. വിസിമാരെ ഗവര്‍ണര്‍ നിയമിക്കുന്നതിലുള്ള പ്രതിഷേധമാണ് പ്രകടിപ്പിച്ചത്.
സര്‍വകലാശാല സംസ്‌കൃത വിഭാഗത്തിൻ്റെ അന്താരാഷ്ട്ര സെമിനാർ ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോള്‍ സർവകലാശാല ആസ്ഥാനത്തേക്ക് എസ്എഫ്ഐ അതിക്രമിച്ച് കയറി. കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. സുരക്ഷാവീഴ്ചയില്‍ ഗവര്‍ണര്‍ കടുത്ത അതൃപ്തിയും പ്രകടിപ്പിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here