20 കോടി XD387132 എന്ന ടിക്കറ്റിന്; ക്രിസ്മസ് – ന്യൂ ഇയർ ബമ്പറിലെ 21 കോടീശ്വരൻമാർ ഇവരാണ്

ക്രിസ്മസ് – ന്യൂ ഇയർ ബമ്പര്‍ ഒന്നാം സമ്മാനം XD387132 ടിക്കറ്റിന്. കണ്ണൂരാണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. അനീഷ് എംജി എന്ന ഏജൻ്റാണ് ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വിൽപന നടത്തിയത്. ΧΑ 571412, XB 289525, XB 325009, XC 124583, XC 173582, XC 515987, XD 239953, XD 367274, XD 370820, XD 566622, XD 578394, ΧΕ 481212, ΧΕ 508599, XG 209286, ΧΗ 301330, ΧΗ 340460, XH 589440, XK 289137, XK 524144, XL 386518 എന്നീ നമ്പരുകൾക്കാണ് രണ്ടാം സമ്മാനം. നറുക്കെടുപ്പ് തുടരുകയാണ്. 20 പേർക്ക് ഒരു കോടി വീതമാണ് രണ്ടാം സമ്മാനം.


47 ലക്ഷത്തിൽ അധികം ടിക്കറ്റാണ് ഇത്തവണ വിറ്റുപോയത്. ഏറ്റവും കൂടുതൽ കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞത് പാലക്കാടാണ് എട്ട് ലക്ഷം. തൊട്ടു പിന്നിൽ തിരുവനന്തപുരമാണ്. ഏഴ് ലക്ഷത്തിന് മുകളിൽ ടിക്കറ്റ് ഇവിടെ വിറ്റഴിഞ്ഞു.
2023 മുതലാണ് ഒന്നാം സമ്മാനത്തുക 20 കോടിയാക്കി ലോട്ടറി വകുപ്പ് ഉയർത്തുന്നത്. 2023 വരെ 16 കോടി രൂപയായിരുന്നു ക്രിസ്മസ്- ന്യൂ ഇയര്‍ ബംപര്‍ വിജയിക്ക് ലഭിച്ച് കൊണ്ടിരുന്നത്.

മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 30 പേര്‍ക്കും നാലാം സമ്മാനം മൂന്ന് ലക്ഷം രൂപ വീതം 20 പേര്‍ക്കുമാണ് ലഭിക്കുക. തിരുവോണം ബമ്പര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ബമ്പറാണ് ക്രിസ്മസ് – ന്യൂ ഇയർ ബമ്പര്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top