തലസ്ഥാനത്ത് വിറ്റ ക്രിസ്മസ്-ന്യൂ ഇയർ ബംപർ ടിക്കറ്റിന് ഇരുപത് കോടി; വാങ്ങിയയാളെ കണ്ടെത്തിയില്ല

തിരുവനന്തപുരം: ക്രിസ്മസ് ന്യൂ ഇയര്‍ ബംപറിന്റെ ഒന്നാം സമ്മാനം XC 224091 എന്ന ടിക്കറ്റിന്. തിരുവനന്തപുരത്ത് വില്പന നടത്തിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനമടിച്ചത്. പാലക്കാട്ട് ഷാജഹാൻ എന്ന ഏജന്റ് തിരുവനന്തപുരം സ്വദേശിയായ സബ് ഏജന്റ് ദുരൈരാജിനാണ് ടിക്കറ്റ് നല്‍കിയത്. കിഴക്കേക്കോട്ട ലക്ഷ്മി ലക്കി സെന്ററിലാണ് ടിക്കറ്റ് വിറ്റത്. 20 കോടി രൂപയുടെ ഈ ഒന്നാം സമ്മാന ടിക്കറ്റ് ആര്‍ക്കാണ് നല്കിയത് എന്നത് ദുരൈരാജിന് അറിയില്ല. ഒന്നാം സമ്മാന വിജയി അജ്ഞാതനായി തുടരുന്നു.

മറ്റു സീരീസുകളിലെ ഇതേ നമ്പറിന് ഒരു ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. തിരുവനന്തപുരത്ത് ഗോര്‍ഖി ഭവനിൽ ഉച്ചയ്ക്കു രണ്ടു മണിക്കാണ് നറുക്കെടുപ്പ് നടന്നത്.

രണ്ടാം സമ്മാനമായി 20 പേര്‍ക്ക് ഒരു കോടി രൂപ വീതം ലഭിക്കും. XE 409265, XH 316100, XK 424481, XH 388696, XL 379420, XA 324784, XG 307789, XD 444440, XB 311505, XA 465294, XD 314511, XC 483413, XE 398549, XK 105413, XE 319044, XB 279240, XJ 103824, XE 243120, XB 378872, XL l421156 എന്നീ നമ്പറുകൾക്കാണ് രണ്ടാം സമ്മാനം.

ആകെ 45 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. പാലക്കാടാണ് കൂടുതൽ ടിക്കറ്റുകൾ വിറ്റത്. 30 പേര്‍ക്ക് 10 ലക്ഷം രൂപ വീതം മൂന്നാം സമ്മാനമായി ലഭിക്കും. 20 പേര്‍ക്ക് 3 ലക്ഷം രൂപ വീതം നല്‍കുന്ന നാലാം സമ്മാനവുമുണ്ട്. 20 പേര്‍ക്ക് 2 ലക്ഷം രൂപ വീതമാണ് അഞ്ചാം സമ്മാനം. മറ്റ് സമ്മാനങ്ങളുമുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top