ട്വന്റി 20 കോടിപതിയെ നാളെയറിയാം; സമ്മര്‍ ബമ്പര്‍-2024 പ്രകാശനവും നാളെ

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്-ന്യൂ ഇയര്‍ ട്വന്റി 20 ബമ്പർ വിജയികളെ നാളെ അറിയാം. നാളെ ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനിലാണ് നറുക്കെടുപ്പ്. മുന്‍ വര്‍ഷം 16 കോടി രൂപയായിരുന്ന ഒന്നാം സമ്മാനം ഇക്കുറി 20 കോടി രൂപയാണ്.

പത്തു സീരീസുകളിലെ ടിക്കറ്റുകളിലാണ് നറുക്കെടുപ്പ്. രണ്ടാം സമ്മാനമായി ഒരു കോടി വീതം ഇരുപത് പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം 30 പേർക്ക് 10 ലക്ഷം രൂപ വീതവും നാലാം സമ്മാനം 20 പേര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതവുമാണ്. 20 പേര്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ് അഞ്ചാം സമ്മാനം. മുന്‍ വര്‍ഷത്തെക്കാള്‍ മൂന്നു ലക്ഷത്തി രണ്ടായിരത്തി നാന്നൂറ്റി അറുപതു സമ്മാനങ്ങളാണ് ഇക്കുറി ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്പറില്‍ കൂട്ടിച്ചേര്‍ത്തിരുന്നത്. ഇതോടെ ഇത്തവണ ആകെ ആറുലക്ഷത്തി തൊണ്ണൂറ്റൊന്നായിരത്തി മുന്നൂറു സമ്മാനങ്ങളാണ് ഉള്ളത്.

ഒന്നാം സമ്മാനാര്‍ഹമാകുന്ന ടിക്കറ്റിന്റെ മറ്റ് ഒന്‍പതു സീരീസുകളിലെ അതേ നമ്പറുകള്‍ക്ക് സമാശ്വാസ സമ്മാനമായി ഒരു ലക്ഷം രൂപ വീതം ലഭിക്കും. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ഒന്നാം സമ്മാനത്തിനുള്ള ടിക്കറ്റ്‌ നറുക്കെടുക്കും. സമ്മര്‍ ബമ്പര്‍-2024 (ബിആര്‍ 96 ) ഭാഗ്യക്കുറിയുടെ പ്രകാശന ചടങ്ങും നാളെ നടക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top