ക്രിസ്മസ് ന്യൂ ഇയര്‍ ബമ്പറിന് റെക്കോർഡ് വിൽപന; നറുക്കെടുപ്പ് ജനുവരി 24ന്, ഒന്നാം സമ്മാനം 20 കോടി
തിരുവനന്തപുരം: ക്രിസ്മസ്-ന്യൂഇയര്‍ ബമ്പര്‍ ടിക്കറ്റ് വിൽപന റെക്കോര്‍ഡിലേക്ക്. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ട്വന്റി 20 സമ്മാനഘടനയിലുള്ള ടിക്കറ്റ് വിൽപനയാണ് ഇതിനോടകം റെക്കോർഡ് അടിച്ചത്. ഈ മാസം 24നാണ് നറുക്കെടുപ്പ്. ഇതുവരെ 27,40,750 ടിക്കറ്റുകൾ വിറ്റുപോയി. 2,59,250 ടിക്കറ്റുകൾ മാത്രമാണ് ഇനി ബാക്കിയുള്ളത്.
മുൻ വർഷം ഒന്നാം സമ്മാനം 16 കോടി രൂപയായിരുന്ന സ്ഥാനത്ത് ഇക്കുറി ഒന്നാം സമ്മാനം 20 കോടി രൂപയാണ് . രണ്ടാം സമ്മാനവും 20 കോടിയാണ്, 20 പേർക്ക് ഒരു കോടി വീതം. മൂന്നാം സമ്മാനം 30 പേർക്ക് 10 ലക്ഷം വീതവും നാലാം സമ്മാനം 20 പേർക്ക് മൂന്ന് ലക്ഷം രൂപ വീതവുമാണ്. ഇതിനുപുറമെ 20 പേർക്ക് 2 ലക്ഷം വീതവും അവസാന നാലക്കത്തിന് 400 രൂപയും സമ്മാനമുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ ഏഴര ലക്ഷം ടിക്കറ്റുകളാണ് ഇക്കൊല്ലം ഇതുവരെ വിറ്റത്. വിൽപനയിൽ ഒന്നാം സ്ഥാനത്ത് പാലക്കാട് ജില്ലയാണ്. തൊട്ടുപിന്നിൽ എറണാകുളവും തൃശൂരുമുണ്ട്.
6,91,300 സമ്മാനങ്ങളാണ് ഇത്തവണയുള്ളത്. കഴിഞ്ഞ വർഷം ഇത് 3,88,840 സമ്മാനങ്ങളായിരുന്നു. 400 രൂപയാണ് ടിക്കറ്റ് വില. പത്ത് സീരീസുകളിലെ ടിക്കറ്റുകളാണുള്ളത്. ഒന്നാം സമ്മാനം ലഭിക്കുന്ന ടിക്കറ്റിന്റെ മറ്റ് ഒൻപത് സീരീസുകളിലുള്ള അതേ നമ്പറിന് സമാശ്വാസ സമ്മാനം ഒരു ലക്ഷം രൂപ വീതം നൽകും. ഏജന്റുമാർക്ക് ടിക്കറ്റ് ഒന്നിന് ഒരു രൂപ ഇൻസെന്റീവ് ലഭിക്കും. ഏറ്റുവുമധികം ടിക്കറ്റുകൾ വിൽപനയ്ക്കായി എടുക്കുന്ന ഏജന്റുമാർക്ക് സ്പെഷ്യൽ ഇൻസെന്റീവ് 35,000 രൂപയും, രണ്ടും മൂന്നും സ്ഥാനത്തുള്ള ഏജന്റുമാർക്ക് യഥാക്രമം 20,000, 15,000 രൂപയും നൽകും. നറുക്കെടുപ്പിന് ശേഷമായിരിക്കും ഇത് നൽകുക.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here